2016 നവംബർ 23, ബുധനാഴ്‌ച

ഞാന്‍ കണ്ട ചിലര്‍ - 16:ഡോ കെ വി കൃഷ്ണദാസ് എന്ന ഭിഷഗ്വരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ച് ഡോക്ടര്മാരില്‍ ഒരാളായ മന്കൊമ്പുകാരനായ ഡോ കൃഷ്ണദാസിനെ പരിചയപ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക
" എനിക്ക് 13 വയസായിരുന്നപ്പോഴാണ് ഒരു സംസ്കൃത പണ്ഡിതനായ എന്റെ അച്ഛന്‍ എം കെ വെങ്കിടാചല ശര്മ്മ എന്നോടു പറഞ്ഞത് – നീ ഒരു ഡോക്ടര്‍ ആകണം – എന്ന്. എന്തുകൊണ്ടാണെന്ന് എനിക്ക് അന്ന് മനസ്സിലാ യില്ല. അന്ന് ഞങ്ങള്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ താമസം ആയിരുന്നു. കൃഷി ആയിരുന്നു കുടുംബ ത്തിന്റെ പ്രധാന വരുമാന മാര്ഗ്ഗം . അച്ഛനെപ്പോലെ സംസ്കൃതം പഠിക്കാനായിരുന്നു എന്റെ താല്പര്യം. മെഡിക്കല്‍ പഠനം എന്റെ മനസ്സിലേ അന്ന് ഇല്ലായിരുന്നു.
എന്നാല്‍ അച്ഛന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായി രുന്നു. “മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന ഒരേ ഒരു തൊഴില്‍ ആണ് ഒരു ഡോക്ടരുടെതു” പോരാഞ്ഞു അച്ഛന്റെ സഹോദരന്‍ എം കെ സാംബശിവന്റെ ( ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം എസ സ്വാമിനാഥന്റെ പിതാവ് – ചെറുപ്പത്തില്ത്തന്നെ മരിച്ചു പോയ ഒരു മികച്ച ഡോക്ടര്‍ ) കാല്‍പ്പാടുകള്‍ പിന്തുടരണമെന്നും അച്ഛന്‍ എന്നോടു ആവശ്യപ്പെട്ടു. ചെറിയച്ചന്റെ അകാലവിയോഗം കൊണ്ടുണ്ടായ നഷ്ടം ഞാന്‍ നികത്തണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്റെ മച്ചുനന്‍ ആയ ഡോ കെ ജി ബാലകൃഷ്ണന്‍ എന്ന ഒരു നല്ല മാതൃകയും എനിക്ക് മുമ്പില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് എന്റെ അച്ഛന്റെ ആഗ്രഹപ്രകാരം ഞാന്‍ സയന്സ്ി വിഷയമായി പഠിക്കാന്‍ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിയത് “
1951 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജു തുടങ്ങിയത് അതിനു മുമ്പ് മദിരാശി, കട്ടക്ക്, കൊല്കട്ട, ആസാമിലെ ദിബ്രുഗര്ഢ എന്നീ സ്ഥലങ്ങളിലെ മെഡി ക്കല്‍ കോളേജുകളില്‍ തിരുവിതാം കൂരില്‍ നിന്ന് രണ്ടു വിദ്യാര്ഥിികളെ വീതം പ്രവേശിപ്പിക്കുമായിരുന്നു.
വീണ്ടു ഡോക്ടരുടെ വാക്കുകള്‍ : “ ആദ്യത്തെ ബാച്ചായതുകൊണ്ടു എന്ത് വസ്ത്രം ധരിക്കണം എന്നൊന്നും പറഞ്ഞു തരാന്‍ സീനിയേര്സ് ആരും ഇല്ലായിരുന്നു. പലപ്പോഴും മുണ്ടും ഉടുത്ത് ചപ്പല്സും ഇട്ടായിരുന്നു ക്ലാസില്‍ പോയിരുന്നത്. പിന്നീടാണ് പാന്റ്സും ഷര്ട്ടും ഷൂസും ഒക്കെ വേണം എന്ന നിബന്ധന വന്നത്. അന്നത്തെ പ്രിന്സി്പ്പല്‍ ആയിരുന്ന ഡോ സി ഒ കരുണാകരന്‍ ഞങ്ങള്ക്ക് തന്ന ഹാര്ദ്ദമായ സ്വീകരണം ഞങ്ങള്‍ ഓര്ക്കുന്നു. പെന്ഷുന്‍ പറ്റി പിരിഞ്ഞ ചില ആള്ക്കാര്‍ ആയിരുന്നു അദ്ധ്യാപകരില്‍ ചിലര്‍.”
ആദ്യത്തെ ബാച്ചില്‍ 60 കുട്ടികള്ക്കായിരുന്നു പ്രവേശനം കിട്ടിയത്. 1950 ജനുവരി 26 നു പണ്ടിറ്റ് ജവഹര്ലാല്‍ നെഹ്‌റു ആധാര ശില ഇട്ടു എങ്കിലും കോളേജു തുടങ്ങിയത് 1951 സെപ്റ്റംബറില്‍ ആയി രുന്നു. കൊളെജിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 27 നു ആയിരുന്നു. പ്രവേശനം ഇന്റെര്മീടി യറ്റിനും ഡിഗ്രിക്കും കിട്ടിയ മാര്ക്ക് അടിസ്ഥാനമാ ക്കിയായിരുന്നു. 20 പെണ്കുട്ടികളും അന്ന് ക്ലാസില്‍ ഉണ്ടായിരുന്നു. ആശുപത്രി പണി പൂര്ത്തിയായിരുന്നില്ല. ക്ലാസ് കോളേജു കാമ്പസില്‍ തന്നെ, താമസം നര്ഴുമാര്ക്ക് വേണ്ടി ഉണ്ടാക്കിയ ഹോസ്റ്റലില്‍ ആയിരുന്നു. പുരുഷന്മാരുടെ ഹോസ്റ്റല്‍ പണി തീരുന്നത് വരെ.

ശ്രീ കൃഷ്ണ ദാസിന്റെ കുടുംബം തഞ്ചാവൂരില്‍ നിന്ന് മുന്നൂറു വര്ഷം മുമ്പ് കേരളത്തിലേക്ക് കുടിയേറി വന്നതായിരുന്നു. 1951 മുതല്‍ 1956 വരെ യായിരുന്നു MBBS പഠനം. 23 വയസ്സില്‍ തന്നെ കോഴിക്കോട്ടു കാരിയായ കമലത്തെ അദ്ദേഹം വിവാഹം കഴിച്ചു.
ഔദ്യോഗിക ജീവിതം
1956ല്‍ നാല് സ്വര്ണ മെഡല്‍ വാങ്ങിയാണ് അദ്ദേഹം MBBS പഠനം പൂര്ത്തിയാക്കിയത്. ഉടന്‍ തന്നെ തിരുവ നന്തപുരം മെഡിക്കല്‍ കോളേജില്‍ പാതോളജി വിഭാഗത്തില്‍ ഡെമോന്സ്ട്രേട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ശരീരഭാഗങ്ങള്‍ മുറിച്ചു പഠിക്കാനും കുട്ടികള്ക് പഠിക്കാന്‍ മാതൃകകള്‍ ഉണ്ടാക്കാനും സ്വതന്ത്രമായി പ്രവര്ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്ന് കോളേജില്‍ സന്ദര്ശ്ക പ്രൊഫസര്‍ ആയി വന്ന അമേരിക്കക്കാരനായ മൈക്കേല്‍ ജെരുണ്ടോ എന്ന ഡോക്ടരിന്റെ ഉപദേശം സ്വീകരി ക്കാന്‍ കഴിഞ്ഞു. അദ്ദേഹം രക്ത സംബന്ധമായ രോഗങ്ങളില്‍ വിദഗ്ദ്ധനായിരുന്നു( Heaematologist). അദ്ദേഹത്തില്‍ നിന്ന് അങ്ങനെ ഇത്തരം രോഗങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം കിട്ടി. . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപ കനായി ജോലി ചെയ്യുമ്പോള്‍ തന്നെ അവധിയില്‍ പോയി അദ്ദേഹം ബ്രിട്ടനിലെ എഡിന്ബറോയില്‍ നിന്ന് ഉഷ്ണമേഖല പ്രദേശങ്ങളിലെ അസുഖങ്ങളെപ്പറ്റി ബിരുദാനന്തര ഉപരിപഠനം നടത്തി ഡിപ്ലോമ കരസ്ഥമാക്കി. Fellow of Royal College of Physicians (FRCP) നും അര്ഹനായി. രക്തസംബന്ധമായ രോഗങ്ങളെ പറ്റി ആറുമാസം പ്രത്യേക പഠനവും പൂര്ത്തി യാക്കി. തരിച്ചു വന്ന ഡോ കൃഷ്ണദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും തലവനും ആയി നിയമിക്കപ്പെട്ടു, 1973ല്‍. തുടര്ന്നു 14 വര്ഷം അദ്ദേഹം അങ്ങനെ തുടര്ന്നു.

രക്ത സംബന്ധമായ രോഗങ്ങള്‍ നിര്ണയിച്ചു ചികിത്സിക്കാന്‍ ഒരു കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. കുട്ടികളെ ഇത്തരം രോഗങ്ങളെ പറ്റി പഠിക്കാനും ഗവേഷണം നടത്താനും അദ്ദേഹം സഹായിച്ചു.
രോഗികളെ പരിശോധിച്ച് ചികിത്സ നിര്ണയിക്കു ന്നതോടൊപ്പം അദ്ദേഹം എഴുതിയ മെഡിസിന്‍ പുസ്തകങ്ങള്‍ ഇന്നും പ്രാമാണിക ഗ്രന്ധങ്ങളായി വൈദ്യവിദ്യാര്ഥി്കള്‍ ഉപയോഗിക്കുന്നു.
അദ്ദേഹം തന്റെ പഠനകാലത്തെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക.
ഞങ്ങളുടെ അദ്ധ്യാപകര്‍ ഞങ്ങള്ക്ക് മാലാഖ മാരെപ്പോലെ ആയിരുന്നു. അച്ചടക്കത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത അവര്‍ ഞങ്ങള്‍ ഒരു ദിവസത്തിലെ 24 മണിക്കൂര്‍ എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗിക്കാം എന്ന് പഠിപ്പിച്ചുതന്നു. ക്ലാസ് റൂമില്‍ ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായി വര്ത്തിച്ച അവര്‍ പുറത്തു ഞങ്ങളെ അല്പം ദൂരത്തില്‍ നിറുത്താന്‍ ശ്രദ്ധിച്ചു. മൂന്നാം വര്ഷം ക്ലിനിക്കല്‍ മെഡിസിന്‍ തുടങ്ങിയ സമയത്ത് മെഡിക്കല്‍ കോളേജു ആശുപത്രി സജ്ജമാകാത്തത് കൊണ്ടു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഏകദേശം ഒരു വര്ഷം മുഴുവന്‍ ക്ലിനിക്കല്‍ പഠനം തുടര്ന്നത്‌.

രോഗികളുമായി സൌഹൃദ പൂര്വ്വം് ഇടപെടാനും അവര്‍ ഞങ്ങളെ പഠിപ്പിച്ചു. അന്ന് രോഗികള്ക്ക് വിദ്യാര്ഥികള്‍ ആയ ഞങ്ങളോടു ബഹുമാനവും സ്നേഹവും ആയിരുന്നു. സാധാരണ ഒരു ഹൌസ് സര്ജ്ന്‍ സര്ജനെക്കാള്‍ ഉയര്ന്ന തസ്തികയില്‍ ഉള്ള ആളാണെന്നു വരെ രോഗികളില്‍ ചിലര്‍ കരുതി യിരുന്നു.
അന്നത്തെ പ്രധാന അസുഖങ്ങള്‍ രക്തക്കുറവും പോഷകാഹാര ക്കുറവും കൊണ്ടു ഉണ്ടാകുന്നവ യായിരുന്നു. ഹൃദയ വാള്‍വിന്റെ തകരാറുകള്‍, വിര മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍, മലേറിയ ആസ്തുമ, മന്ത് രോഗം ക്ഷയം ഇവയും അപൂര്വമായിരുന്നില്ല. ഞങ്ങളുടെ പഠനം മിക്കവാറും അദ്ധ്യാപകരില്‍ നിന്നായിരുന്നു, പൊതുവേ പുസ്തകങ്ങള്‍ കുറവ്, ഇന്ടരനെറ്റു പോലെയുള്ള പഠന മാധ്യമങ്ങളും ഇല്ല.

x റെയും സ്കാനും എടുക്കാനും നിവൃത്തിയില്ല”
അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക “ അടുത്തു ഒരു മീറ്റിങ്ങില്‍ ഡോ മുനീര്‍ പറഞ്ഞു ഞാന്‍ അയാളുടെ അദൃശ്യനായ ഗുരു ആണെന്ന്. ഞാനും പത്നിയും കൂടി കൈലാസ് മാനസ സരോവര്‍ യാത്രയില്‍ ഒരു സാധാരണ ഗുജറാത്തി മനുഷ്യനെക്കന്ടു. അദ്ദേഹം ആവവേശ ഭരിതനായി പറഞ്ഞു തന്റെ കൊച്ചുമകള്‍ ഞാന്‍ എഴുതിയ മെഡിസിന്‍ പുസ്തകമാണ് പഠിക്കുന്നത് എന്ന്. , ഇതില്‍ കൂടുതല്‍ ഒരംഗീകാരം എന്താണ് ഒരദ്ധ്യാപകന് കിട്ടാനുള്ളത് ? "

82 വയസ്സ് കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും കര്മ്മ നിരത നാണ്. അദ്ദേഹത്തിന്റെ മെഡിസിന്‍ പുസ്തകത്തിന്റെ ആറാമത്തെ എഡീഷന്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഇനിയും രോഗികളെ സഹായിക്കാനും വിദ്യാര്ഥികളെ പഠിപ്പിക്കാനും തന്റെ ദീര്ഘക കാലത്തെ അറിവും പരിചയവും അടുത്ത തലമുറകളിലേക്ക് പകര്ന്നു കൊടുക്കാനും അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കാന്‍ നമുക്ക് പ്രാര്ഥി‍ക്കാം.
References
http://www.thehindu.com/todays-paper/tp-features/tp-metroplus/making-of-a-healer-and-teacher/article5053554.ece
http://aneeskurikkalov.blogspot.in/2010/07/journey-of-lifetime-with-dr-kvk-sir.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ