സൈപ്രസിലെ ഞങ്ങളുടെ ഫ്ലാറ്റില് നാലഞ്ചു രാഷ്ട്രങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍ താമസം ഉണ്ടായിരുന്നു. അതില് ഒരാള്‍ ജര്മ്മന്കാരനായിരുന്നു. പേര് ഉല്റിക്ക് (Ulricht). ഏകദേശം അമ്പത് വയസ്സെങ്കിലും പ്രായം കാണും. കൃഷികാര്യവിദഗ്ദ്ധനാണു. അയാളുടെ അച്ഛന്‍ ഇന്ത്യയില്‍ നീണ്ട കാലം ജോലി ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു. ആസാമിലെ ചായ തോട്ടത്തില്. താമസം തനിച്ചു തന്നെ. ഒരിക്കല്‍ അയാളോടു ചോദിച്ചു എന്തേ വിവാഹം കഴിക്കാത്തതു എന്നു. അപ്പോള്‍ അയാള് പറഞ്ഞതു ഇതാണു, വിവാഹം ഒരു വര്ഷത്തിനകം നടക്കുമെന്നു. കാമുകി നാട്ടില് ഉണ്ടു, കഴിഞ്ഞ പതിനഞ്ച് വര്ഷമായി സ്നേഹത്തിലാണു. ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. എല്ലാ അവധിക്കും ഒത്തുകൂടും ജെറ്മ്മനിയില്. അവരും ജോലി ചെയ്യുന്നുണ്ട്. ഒരു കുട്ടി വേണമെന്നു തോന്നു മ്പോള് വിവാഹം കഴിച്ചാല് പോരേ? അതാണു ചോദ്യം. 50 വയസ്സു കഴിഞ്ഞിട്ടു വിവാഹം കഴിക്കുന്നതിനെപറ്റി ആലോചിച്ചു തുടങ്ങിയിട്ടേ ഉള്ളു. പാശ്ചാത്യരുടെ ഇടയില് ഇതു അത്ര അപൂര്വ്വം അല്ല. വിവാഹം കഴിക്കാതെ എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു,(Living together). ഒരു കുട്ടി ഉണ്ടാവണമെന്നു തോന്നു മ്പോള് മാത്രം വിവാഹം, ‘തന്ത ഇല്ലാത്ത കുട്ടിയെ" (bastard) പ്രസവിക്കാതിരിക്കാന് വേണ്ടി മാത്രം വിവാഹം. നമ്മുടെ ചില പുരോഗമനവാദികളും ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടു എന്ന് കേള്ക്കു ന്നു.
ഒരു ദിവസം അയാള് എനിക്കും ശ്രീമതിക്കും ഒരു പണി ഒപ്പിച്ചു തന്നു. അയാളുടെ യൂണിവേറ്സിറ്റി ഡിപ്പാറ്ട്മെ ന്ടിലെ മത്സ്യഫാമില് നിന്നു കുറെ മത്സ്യം കൊണ്ടു വന്നു. ഒരു പതിനഞ്ചു കിലോ എങ്കിലും കാണും. ഒരോന്നും ഒരു കിലോയിലധികം ഉള്ള നമ്മുടെ ചെമ്പല്ലി പോലെ വലിയ ചെതുമ്പലും മുള്ളുമുള്ള മത്സ്യം. പിടക്കുന്ന മത്സ്യം. പൂര്ണ സസ്യഭുക്കായ ശ്രീമതി ഇത്രയും അധികം മത്സ്യം ഒരുമിച്ചു കാണുന്നത് തന്നെ ആദ്യം ആയിരിക്കും. ഞാന്‍ മ്ത്സ്യം കഴിക്കും എന്നറിഞ്ഞു വിവാഹത്തിന് മുമ്പ് ഏതോ അമ്മാവി രണ്ടാഴ്ചത്തെ പരിശീലനം കൊടുത്തു. മത്സ്യ മാംസങ്ങള്‍ പാചകം ചെയ്യാന്‍. അതുകൊണ്ടു വലിയ മടി കൂടാതെ എനിക്കു വേണ്ടി മത്സ്യകറി ഉണ്ടാക്കും. മത്സ്യം വെട്ടിക്കഴുകുന്നത് തന്നെ വളരെ വിഷമിച്ചാണ്. ഞാന്‍ കഴിവതും മത്സ്യം വൃത്തിയാക്കി മുറിച്ചാണ് വാങ്ങുക. അയാളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. മീന്‍ കറി വെച്ചാല്‍ തന്നെ പാകം ഞാന്‍ നോക്കണം ഇപ്പോഴും.
ഉള്രി ശരിക്കും എട്ടിന്റെ പണി തന്നെ കൊടുത്തു. പെട പെട പിടക്കുന്ന മീന്. അതിനെ കൊല്ലാന് തന്നെ വിഷമം , പിന്നാണോ കറിവക്കല്. നമ്മുടെ നട്ടിലെ പോലെയുള്ള മീന്‍ മുറിക്കാനുള്ള കത്തിയും ഇല്ല. സായിപ്പിന്റെ രീതിയില് വെറുതെ കല്ലില് വച്ചു എണ്ണയൊഴിച്ചു പൊരിക്കാനും മടി. ജെറ്മന് സായിപ്പു ഇന്ത്യന് രീതിയില് മുളകും മറ്റും അരച്ചു വറുക്കണം എന്നു പ്രത്യേകം പറഞ്ഞാണ് സാധനം ഏല്പ്പിച്ചത്. ഏതായാലും ബാലായോടു സംഗതിയുടെ കിടപ്പ് പറഞ്ഞു. പിന്നീടു ഞങ്ങള്‍ രണ്ടു പേരും കൂടി മീന്റെ രണ്ടറ്റത്തും പിടിച്ചു ഒരു വിധത്തില് മൂന്നു നാലെണ്ണം മുറിച്ചു വൃത്തിയാക്കി വറത്തു കൊടുത്തു. രാത്രി പതിനൊന്നു മണി ആയി സാധനം മേശപ്പുറത്തെ ത്തിയപ്പോള്. എല്ലാവരും വളരെ രുചിയോടെ ഭക്ഷിച്ചു. ശ്രീമതിയുടെ മുറിഞ്ഞ കയ്യും ഒടിഞ്ഞ നടുവും കാണാന് ഞാന്‍ മാത്രം. ക്ഷീണം കാരണം ഒന്നു രണ്ടു പ്രാവശ്യം ച്ഛറ്ദ്ദിക്കുകയും ചെയ്തു. തുറ്കിയില് ആയിരുന്നപ്പോള് സുബൈദയുടെ ഭറ്താവു തനിയെ പിടിച്ച മത്സ്യം അവള്‍ തന്നെ പൊരിച്ചു കൊണ്ടുവന്നു കൊണ്ടു വരുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ