ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ എഞ്ചിനീയര്‍, ആലപ്പുഴജില്ലയില്‍ പുന്നപ്രയിലെയും പുറക്കാട്ടെയും തീരദേശവാസികളുടെ നിത്യദു:ഖവും ശാപവുമായ കടലാക്രമണം എങ്ങനെ തടയാം എന്നതിനെപ്പറ്റി ഗവേഷണം നടത്താന്‍ അമേരിക്കയിലെ കാലി ഫോര്ണിയ ബെര്ക്കിലി യൂനീവെര്സിറ്റിയില്‍ പോയ ആള്‍. കുറെക്കാലം അമേരിക്കയില്‍ ജോലി ചെയ്തു തിരിച്ചു വന്നു തികഞ്ഞ ഗാന്ധിയന്‍ ആയി ജീവിക്കുന്ന, പ്രവര്ത്തിക്കുന്ന എന്റെ സഹോദര തുല്യനായ ഡോ എന്‍ എന്‍ പണിക്കരെപ്പറ്റിയാണ് ഈ കുറിപ്പ്.
ഞങ്ങളുടെ മങ്കൊമ്പ് അമ്പതുകളിലും അറുപതു കളിലും തികച്ചും കുഗ്രാമം ആയിരുന്നു. അവിടെ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിച്ചു പ്രശസ്ത നിലയില്‍ പാസായ പണിക്കര്‍ ചേട്ടന്‍ ഞങ്ങള്ക്ക് എല്ലാം പ്രചോദനം ആയിരുന്നു. അവിട്ടം തിരുനാള്‍ ഹൈസ്കൂളിലെ ഞങ്ങളുടെയെല്ലാം സീനിയര്‍ ആയി പഠിച്ചു തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേജില്‍ നിന്ന് ബിരുദം നേടി , ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം , തുടര്ന്നു കടലാക്രമണത്തെപ്പറ്റി പഠിക്കാന്‍ സമുദ്ര എഞ്ചിനീയ റിങ്ങില്‍ ഗവേഷണം തുടങ്ങിയതു ബോംബെ ഇന്ത്യന്‍ ഇന്സ്ട്ടിട്യൂട് ഓഫ് ടെക്നോളജിയില്‍. അവിടത്തെ സൌകര്യങ്ങള്‍ തന്റെ ഗവേഷണത്തിന് മതിയാവു കയില്ല എന്നു കണ്ടു ഗവേഷണത്തിനായി ബെര്കിലി യിലെ കാലിഫോര്ണിയ യൂനിവെര്സിറ്റിയിലേക്ക് പോയി. വര്ഷ ങ്ങള്‍ അമേരിക്കയില്‍ ജോലി ചെയ്ത ശേഷം തിരിച്ചു ഇന്ത്യയില്‍ വന്നു തികച്ചും ഗാന്ധിയന്‍ ആയി ജീവിക്കുന്നയാള്‍.
സ്വതന്ത്ര ചിന്തകന്‍, അതുല്യനായ വാഗ്മി, എഞ്ചിനീയര്‍, മങ്കൊമ്പിലെ നാട്ടുകാരെ സംഘടിപ്പിച്ചു നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി അവരുടേതായ പ്രശ്നങ്ങള്ക്ക് സ്വയം ഉത്തരം കണ്ടു പിടിക്കാന്‍ സഹായിച്ചയാള്, തിരൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്ന ഗ്രാമീണരെ സംഘടിപ്പിച്ചു പുഴ സംരക്ഷണത്തിന് കഴിഞ്ഞ ഏതാനും വര്ഷം പ്രവര്ത്തി്ച്ചു കൊണ്ടിരിക്കുന്നയാള്‍, ശപിക്കപ്പെട്ട മാറാട് സംഭവത്തില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സ്പര്ദ്ധയും സംഘര്ഷാവസ്ഥയും കുറയ്ക്കാന്‍ പ്രസിദ്ധ ഗാന്ധിയന്‍ ആയ ഗോപിനാഥന്‍ നായരോടൊപ്പം ആഴ്ചകള്‍ മാറാട്ട് താമസിച്ചു പ്രവര്ത്തിച്ച ആള്‍, അങ്ങനെ അങ്ങനെ എത്രയെത്ര വിവിധ രംഗങ്ങളില്‍ സ്വന്തം വ്യക്തിത്വം പ്രകടിപ്പി ച്ചയാള്‍.
ഡോ പണിക്കരുടെ വിദ്യാഭ്യാസം
സ്കൂള്‍ വിദ്യാഭ്യാസം : മങ്കൊമ്പ് എല്‍ പി സ്കൂളിലും അവിട്ടം തിരുനാള്‍ ഹൈസ്കൂളിലും, എസ എസ എല്‍ സി സംസ്ഥാന റാങ്കോടെ പാസായത് 1958 ല്‍
പ്രീ പ്രൊഫെഷണല്‍ : ആലുവ യു സി കോളേജില്‍ (1958- 59)
എഞ്ചിനീയറിംഗ് ബിരുദം : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ (1964)
ബിരുദാനന്തര ബിരുദം : കൊല്ക്കട്ട ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് (1967)
സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണത്തിന് തുടക്കം ഐ ഐ ടി ബോംബെ (1968ല്‍ തുടങ്ങി )
കൂടുതല്‍ ഗവേഷണം പി എച് ഡി ബിരുദം , കാലിഫോര്ണി്യ യൂനിവെര്സിട്ടി ബെര്ക്കിലി ക്യാമ്പസ്
1952-1971 വരെയുള്ള പഠനകാലം മുഴുവന്‍ ഉയര്ന്നയ സ്കോളര്ഷി9പ്പോടു കൂടി പഠനം പൂര്ത്തി യാക്കി.
ഔദ്യോഗിക ജീവിതം
കേരള വൈദ്യുത ബോര്ഡി ല്‍ ജുനിയര്‍ എന്ചിനെയര്‍ ആയി തുടക്കം
കാലിഫോര്ണിയയയില്‍ നിന്ന് പി എച് ഡി ബിരുദം നേടിയതിനു ശേഷം
വുഡ് ഹോള്‍ ഒഷ്യാനോഗ്രഫിക് ഇന്സ്ട്ടിട്യൂട്ടില് പോസ്റ്റ് ഡോക്ടോറല്‍ ഗവേഷണവും സയന്റിസ്റ്റ് ആയി ജോലിയും.
ഓഷ്യന്‍ സിസ്റ്റംസ് ഇങ്ക് എന്ന കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയര്‍
മൊബൈല്‍ റിസേര്ച്സ & ഡെവലപ്മെന്റ് സ്ഥാപനത്തില്‍ സീനിയര്‍ എന്ചിനീയര്‍ എന്നിങ്ങനെ പോകുന്നു.
അമേരിക്കയില്‍ നിന്ന് മടങ്ങി വന്ന് ശേഷം തിരുവന ന്തപുരത്ത് പത്നി ശ്രീമതി സരളാ പണിക്കരോടും കുട്ടികളോടും കൂടി സ്ഥിരതാമസം ആക്കിയ ഡോ പണിക്കര്‍ കേരളത്തിലെ നാട്ടിന്പുറത്ത് താമസിക്കുന്ന ജനങ്ങള്ക്ക് വേണ്ടി നിസ്വാര്ഥമായ പല സേവനങ്ങളും ചെയ്തു വരുന്നു.
പ്രത്യേക നേട്ടങ്ങളും അംഗീകാരങ്ങളും.
സാമുദ്രിക എഞ്ചിനീയറിങ്ങില്‍ പതിനഞ്ചിലധികം സ്വതന്ത്രമായ പേറ്റന്റുകള്‍ , 1990-2003 വരെയുള്ള കാല ഘട്ടത്തില്‍ സര്ഗ വൈഭവത്തെപ്പറ്റി 150 ലധികം പ്രസംഗങ്ങള്‍, ഡാലസ്സിലെ മലയാളി അസോസിയേ ഷന്റെ നേതാവ് (1976), മങ്കൊമ്പിലെ നാട്ടുക്കൂട്ടം (1989), തിരൂര്‍ പുഴ സഹജീവനം എന്നീ അസാധാരണമായ പരിപാടികള്‍ സംഘടിപ്പിച്ചു.
പഠനകാലത്ത് തന്നെ ഗാന്ധിയന്‍ ചിന്തകളിലും വിനോബ ഭാവെയുടെ സര്‍ വോദയ പ്രസ്ഥാനത്തിലും ഭൂദാന പ്രസ്ഥാനത്തിലും ആകൃഷ്ടനായ ശ്രീ പണിക്കര്‍ ശാസ്ത്ര പഠന ഗവേഷനത്തോടൊപ്പം യോഗ, നീന്തല്‍, ഓട്ടം എന്നിവയിലും തല്പ്പരനായി. ഇതോടൊപ്പം തന്നെ സ്വാഭാവിക ജീവനം, ജൈവ കൃഷി, സ്വാഭാവിക ഊര്ജോല്പാദനം, സ്വാഭാവിക രോഗ ചികിത്സ എന്നിവയിലും പരിചയം ഉണ്ടാക്കി മറ്റുള്ളവരെ ഇവയുടെ ഗുണ വിശേഷങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. സഹജീവന്‍ സ്വരാജ് എന്ന ഒരു മാനെജ്മെന്റ് തത്വം തന്നെ അദ്ദേഹം ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്നു. മാനുഷികതയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്ത്ത ന മണ്ഡലം.
ജന്തുശാസ്ത്രത്തില്‍ ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ദ്ധയും എഴുത്തുകാരിയുമായ ശ്രീമതി സരളാ പണിക്കര്‍ ആണ് ഡോപണിക്കരുടെ പത്നി. അദ്ദേഹത്തിന്റെ ഈ പ്രവര്ത്തനങ്ങളില്‍ എല്ലാം ഭാഗഭാക്കായിരിക്കുന്നു. പ്രസിദ്ധ കാര്ട്ടൂനിസ്റ്റ്റ് ശങ്കരപ്പിള്ളയുടെ ( Shankar’s Weekly) അനന്തിരവള്‍ ആയ ശ്രീമതി സരളാ പണിക്കര്‍. ഈ പ്രായത്തിലും പ്രായത്തിലും ഡോ പണിക്കര്‍ക്കു പമ്പയാര് നിഷ്പ്രയാസം പരസഹായം കൂടാതെ നീന്തിക്കടക്കാന്‍ കഴിയും ..
ഡോ പണിക്കരുടെ പ്രധാന പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും താഴെ കൊടുക്കുന്നു.
1956. പുരാതന ഇന്ത്യയിലെ പരിണാമ സിദ്ധാന്തം, മലയാള രാജ്യം വാരിക കൊല്ലം.
1962. “ ഇന്ന് ഇല്ലാത്ത അണക്കെട്ടുകള്‍ . തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വാര്ഷിെക ജേര്ണലല്‍.
1963. കടല്‍ തീര സംരഷണത്തിനുള്ള ആധുനിക മാര്ഗതങ്ങള്‍ " തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വാര്ഷിതക ജേര്ണ ല്‍.
1964. കേരളത്തിലെ കടലാക്രമണങ്ങള്‍, കാരണങ്ങളും നിയന്ത്രണമാര്ഗനങ്ങളും , കേരള ഇല്കട്രിസിറ്റി ബോര്ഡ്മ മാസിക.
1967. ചെറിയ പുഴകളിലെ ഉപ്പു വെള്ള കയറ്റം , എം ഇ തീസിസ്, കൊല്കട്ട യൂനിവെര്സിട്ടി. ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജു ഹൌറ
1968. ഹിപ്പി, മാതൃഭൂമി വാരിക കോഴിക്കോട്
1969. കടലിന്റെ അടിത്തട്ടിലെ അടിവുകളുടെ ചലന വേഗതയെപ്പറ്റി യുള്ള പഠനം കാലിഫോര്ണിടയ യൂനിവെര്സിറ്റിയില്‍ നിന്ന് ജെര്മ്മ നിയിലെ ദുസ്സല്‍ ഡോര്ഫ്പ എന്ന സ്ഥലത്ത് നടന്ന അന്തര്ദ്ദേടശീയ കൊണ്ഫെരന്സില്‍ അവതരിപ്പിച്ചത്.
1970. "Computer Simulation for Directional Spectra from Wave Gage Arrays". Computer Simulation Conference, Boston
1971. "Directional Wave Spectra from Wave Gage Arrays". Ph.D Thesis, University of California, Berkeley
1974. Review of Technology for Directional Wave Spectra", ASCE Symposium, New Orleans
1976. "Prediction and Measurement of the Stability of a Deep-sea Trimooring, Woods Hole. ( Ocean Engineerimg, v.3, pp 207-219, Pergamon Press)
1976. "Power Resource Estimate of Ocean Surface Waves", (Oceen Engineering, v.3, pp429-439, Pergamon Press)
1976. Dynamics of Ocean Surface Buoy Moorings
1983. "Deep-water Production Riser", Offshore Technology Conference, Houston
1986. "Energy from the Ocean".Keynote address at the third Indian Conference on Ocean Engineering held at IIT, Bombay
1986. സര്ഗr വൈഭവം ശാസ്ത്ര സാങ്കേതിക വികസനത്തിന് "Creativity in Science and Technology Development", Ramanujan Symposium on Science and the Third World, Boston
1987.സര്ഗnവൈഭവത്തിനു ഒരു പുതിയ മോഡല്‍ : "A New Model for Creativity". First European Conference on Creativity and Innovation, The Hague. (Book,Creativity and Innovation: Towards a European Network, Kluwer Academic Publishers 1988)
1988. "Biotechnology for Crop Protection". (Book, New Trends in Biotechnology, Oxford & IBH 1992)
1989. "Rise and Fall of Man Through Organization", Thiruvananthapuram.
1997. ഗാന്ധിയുടെ ജീവിതത്തിന്റെ സ്വാധീനം "Gandhi's Living Influence" VIGIL, Cuttack.
സ്വരാജ് ലക്ഷ്യവും മാര്‍ഗവും ഒന്ന് തന്നെ :"Swaraj: The End and Means in One".
സ്വരാജ് ; അഴിമതി ഇല്ലാതാക്കാന്‍ ഒരു മാര്ഗംL :"Swaraj: The Solution to the Corruption Problem"
സ്വ രാജ് : ശരിയായ ജനാധിപത്യത്തിനു "Swaraj: Towards a True Democracy"
1998.സര്ഗ: വൈഭവം മനുഷ്യ വിഭവ വികാസത്തിന്. "Creativity in Human Resource Development", Delhi
1999 വികസനത്തിന് കൂട്ടാളികളാകാന്‍ ഒരു മാര്ഗംo "Partnership Paradigm for Progress" National Science Summit, 1999, Bangalore
സാമ്പത്തിക പരിഷ്കരണത്തിനു വേണ്ട ഉപാധികള്‍: സുസ്ഥിര വികസനത്തിന് ഒരു മാര്ഗത രേഖ "Pre-requisites for Economic Reform: In search of a Sustainable Solution"




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ