2022 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഞങ്ങളുടെ കുടുംബ ഡോക്ടര്‍ - മൂര്‍ത്തിസ്വാമി

ഞങ്ങളുടെ  നാട്ടിലെ  വളരെ ഏറെ വര്‍ഷങ്ങള്‍ എല്ലാവര്ക്കും  തുണയായിരുന്ന  ഒരു ഡോക്ടര്‍ ആയിരുന്നു   കൃഷ്ണമൂര്‍ത്തി അയ്യര്‍  എന്ന ഞങ്ങളുടെയെല്ലാം  മൂര്‍ത്തിസ്വാമി. പൊതുവെ  സ്വാമിമാരെല്ലാം   മങ്കൊമ്പില്‍  വടക്കെക്കരയിലാണ്  താമസം , മങ്കൊമ്പ്  ക്ഷേത്രത്തിനു  ചുറ്റും ആണ് അവരുടെ  താമസം, വടക്കെ മഠം , കിഴക്കേ മഠം, പടിഞ്ഞാറെ മഠം, കൊച്ചുമഠം , വലിയമഠം എന്നിങ്ങനെ പേരുള്ള മഠങ്ങള്‍. ഒരേ  ഒരു കുളങ്ങരയില്ലവും (മങ്കൊമ്പ് ക്ഷേത്രത്തിലെ  പൂജാരിമാരുടെ). എന്നാല്‍  മൂര്‍ത്തിസ്വാമിയുടെ  കുടുംബം തെക്കേക്കരയില്‍ ആയിരുന്നു  താമസം. ഞങ്ങളുടെ നാട്ടുകാരുടെ  കണ്‍കണ്ട  ദൈവം ആയി അദ്ദേഹം അടുത്ത കാലം വരെ  ആള്‍ക്കാരെ  ചികിത്സിച്ചിരുന്നു. ഇപ്പോള്‍  വാര്ദ്ധക്യം, കണ്ണിനു കാഴ്ച കുറഞ്ഞു   വിശ്രമ ജീവിതം നയിക്കുന്നു. (2021 ൽ ദിവംഗതനായി )

മൂര്ത്തിസ്വാമി  ഡോക്ടര്‍  പരീക്ഷ  പാസായിട്ടുണ്ടോ എന്ന് ഞങ്ങള്‍ ആരും ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍  ഡോക്ടര്‍ ആയിരുന്നു, മകനെ  എവിടെയോ  മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചു എങ്കിലും ആള്‍  ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു  പഠിത്തം നിര്ത്തി  എന്ന് ഒരു കിംവദന്തി ദോഷൈകദൃക്കുകള്‍ ആരോ  പറഞ്ഞു പരത്തിയിരുന്നു. പക്ഷെ   ഒരു ഡോക്ടര്‍ക്ക്  അത്യാവശ്യം വേണ്ട   കൈപ്പുണ്യവും  ഗുരുത്വവും   സ്വാമിക്ക് ധാരാളം ഉണ്ടായിരുന്നു. അച്ഛനില്‍ നിന്ന്  കണ്ടും കേട്ടും പഠിച്ചതാവാം. ഒരു രോഗി  അവിടെ ചെന്നാല്‍  അയാളുടെ  രോഗം തന്റെ   കൈപ്പിടിയില്‍  ഒതുങ്ങുമോ  എന്നു അദ്ദേഹത്തിന്  പെട്ടെന്ന്  തിരിച്ചറിയാന്‍ കഴിയുമായി രുന്നു,  സംശയം തോന്നിയാല്‍  ഒന്നുകില്‍  ആലപ്പുഴയ്ക്കോ അല്ലെങ്കില്‍  പുളിങ്കുന്ന്  പ്രാഥമികചികിത്സാ കേന്ദ്രത്തിലോ  പോയിനോക്കാന്‍ സ്വാമി ഉപദേശിക്കും. അടിപിടി , കുത്ത് കേസുകള്‍  സ്വാമി ഒരിക്കലും ഏറ്റെടുക്കാറില്ല, പോലീസ് കേസ്  ഒഴിവാക്കാന്‍  അങ്ങനെ നിഷ്കര്‍ഷയായി നോക്കിയിരുന്നു. ആശുപത്രിയില്‍  കിടത്തി  ചികിത്സ  തുടങ്ങിയിട്ടും ഒരു രോഗി പോലും  സ്വാമിയുടെ ചികിത്സയില്‍  മരണപ്പെട്ടിട്ടില്ല, തീര്‍ച്ച.

കയ്യില്‍ ഉള്ള   സ്റ്റെതസ്ക്കോപ്പും  തര്മോമ്മീറ്ററും മാത്രം കൊണ്ടു രോഗ നിര്‍ണയം  നടത്തി മരുന്നും നല്‍കുമായിരുന്നു. മരുന്ന് വാങ്ങിക്കഴിഞ്ഞു  “സ്വാമി  എത്രയായി” എന്ന് ചോദിക്കുന്നത്. പത്ത് രൂപ എന്ന് പറയുന്നു, “അയ്യോ സ്വാമി എന്റെ കയ്യില്‍   അഞ്ചു രൂപയെ  ഉള്ളല്ലോ “  എന്ന്  പറഞ്ഞാല്‍, “ശരി, കൃഷ്ണാ , അടുത്ത തവണ വരുമ്പോള്‍ കൊടുത്തേക്കൂ “ എന്ന് പറഞ്ഞു വിടും, അപൂര്‍വം രോഗികള്‍  മാത്രമേ കൊടുത്ത മരുന്ന് തീര്‍ന്നാല്‍  “ അടുത്ത തവണ “ വരേണ്ടി  വരാറുള്ളൂ. പിന്നൊരിക്കല്‍  ചെന്നാല്‍  ഒരിക്കലും  സ്വാമി  അത് ചോദിക്കാറുമില്ല. ആരോടും, ധനികനായാലും  പാവപ്പെട്ടവനായാലും. ആരെങ്കിലും ഓര്‍മ്മിച്ചു  കൊടുത്താല്‍  ‘താങ്ക്സ്‘ പറഞ്ഞു പെട്ടിയില്‍ ഇടും.

ഞങ്ങളുടെ  വീട്ടില്‍ ആര്‍ക്കു  അസുഖം വന്നാലും മൂര്‍ത്തി സ്വാമിയെ ആണ് കാണിക്കുക. ആറിന്റെ വടക്കെക്കര യില്‍ ഒരു ഡോ.കുമാരന്‍ നായര്‍  ഉണ്ടെങ്കിലും ഒരിക്കലും അവിടെ ഞങ്ങൾ പോയത് ഓര്‍മ്മയില്ല., പ്രത്യേകിച്ചും തെക്കേക്കരയിൽ നിന്നുള്ളവർ.   ഞങ്ങള്‍ക്ക് അല്പം സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നത് കൊണ്ടു പലപ്പോഴും പണം എന്തെ ങ്കിലും  കൊടുത്താല്‍ ആയി. പിന്നീട് ചെല്ലുമ്പോള്‍ ഒരിക്കലും സ്വാമി ചോദി ച്ചിട്ടില്ല. കണക്കെഴുതി  വച്ചിട്ടുണ്ടാവു മെന്നു തന്നെ  തോന്നുന്നില്ല. എനിക്ക്  ഇടയ്ക്കിടെ  ടോന്സില്സ് വീങ്ങി രണ്ടാഴ്ച കൂടുമ്പോള്‍  പനി  വരു മ്പോള്‍  അദ്ദേഹം  നല്‍കിയ സള്‍ഫ  മരുന്നുകള്‍ തന്നെ നല്ലൊരു തുകയ്ക്കുണ്ടാവും. ഞങ്ങളുടെ  അമ്മയുടെ  അവസാനനാളുകളില്‍ വേദന സംഹാരി കുത്തിവയ്ക്കാന്‍  ആദ്യമാദ്യം ആഴ്ചയിലൊരിക്കല്‍, പിന്നീട്  ഒന്നിടവിട്ട ദിവസങ്ങളില്‍ , അവസാനം എല്ലാ ദിവസവും അദ്ദേഹം വീട്ടില്‍ വരുമായിരുന്നു. അന്ന്  കാറും മറ്റുമില്ലാത്തത് കൊണ്ടു  രണ്ടു കിലോമീറ്ററിലധികം  നടന്നു തന്നെയാണ് സ്വാമി വരുക.  

നാട്ടുകാരുടെ  മിക്കവാറും എല്ലാ  വിശേഷ പരിപാടിയ്ക്കും  സ്വാമിയെ വിളിക്കും, അദ്ദേഹം എത്ര  തിരക്കായാലും സമയം ഉണ്ടാക്കി  അവിടെ എത്തും, വിവാഹം ആയാല്‍   ആള്‍ക്കാരുടെ ആവശ്യം അന്നുസരിച്ചു  ചെയ്യാവുന്ന സഹായവും ചെയ്യും, പ്രത്യേകിച്ചും പാവങ്ങള്‍ക്ക്.

നല്ലൊരു  സുഹൃദ്‌ വലയം സ്വാമിക്കുണ്ടായിരുന്നു. അതില്‍ സാഹിത്യ കാരന്മാരും കലാകാരന്മാരും എല്ലാം ഉള്‍പ്പെട്ടിരുന്നു.. നാടകാചാര്യനായ യശ:ശ്ശരീരനായ ശ്രീ കാവാലം നാരായണപ്പണിക്കരേ പലപ്പോഴും അദേഹത്തിന്റെ  ആശുപത്രിയില്‍ വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ  സഹോദരന്‍  ശശിധരനും  അവധിക്കു നാട്ടില്‍ വരുമ്പോള്‍  സ്വാമിയോട് വര്‍ത്തമാനം പറയാന്‍  കൂടുമായിരുന്നു.

ഇന്നു  കുടുംബ ഡോക്ടര്‍  എന്ന സങ്കല്പം തന്നെ ഇല്ലാതായിരിക്കുന്നു. എന്തിനും ഏതിനും സ്പെഷ്യലിസ്റ്റുകളുടെ  പുറകെ  പായുന്ന  ആള്‍ക്കാര്‍. എന്നാലും ഒരു പത്തു വര്ഷം മുമ്പ് വരെ സ്വാമി  നാട്ടുകാരുടെ  സ്വന്തം ഡോക്ടര്‍  ആയിരുന്നു, ജാതി മത ഭേദമെന്യേ  എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം  അറിഞ്ഞിരുന്ന  ഒരു മഹദ് വ്യക്തി. ഈ കുറിപ്പുകളില്‍ കൂടിയെങ്കിലും  ഞാന്‍ അദ്ദേഹത്തിന്  നന്ദി പറയുന്നു, ഞങ്ങളുടെ  കുടുംബത്തെ നിര്‍ലോഭം സഹായിച്ചതിന്, നാട്ടുകാരുടെ   കണ്കണ്ട ദൈവം ആയി  ജീവിച്ചതിന് .   
     .  

2021 മാർച്ച് 23, ചൊവ്വാഴ്ച

ഞങ്ങള്‍ കണ്ട ചില മനുഷ്യര്‍ - 11: ബാല എന്ന ബാലസുബ്രമണ്യവും സൈപ്രസ് ജീവിതവും

ര്ക്കിയില്‍ കഷ്ടിച്ച് ഒരു സെമസ്റ്റര്‍ മാത്രമേ ജോലി ചെയ്തുള്ളൂ. കാരണം ഭീമമായ പണപ്പെരുപ്പം തന്നെ. ജോലി ചെയ്തിരുന്നത് സര്ക്കാര്‍ സ്ഥാപനത്തില്‍ ആയതു കൊണ്ടു ശമ്പളം ടര്ക്കിഷ് കറന്സിയായ ലീരായില്‍ തന്നെയാണ് കിട്ടിയിരുന്നത്. ജീവിത ചെലവ് കുറവാ യിരുന്നു എങ്കിലും കിട്ടുന്ന ശമ്പളം ചിലവിനു കഷ്ടിച്ച് മാത്രമേ തികയുമായിരുന്നുള്ളൂ. രാവിലെ കിട്ടുന്ന ശമ്പളം ഡോളര്‍ ആക്കാന്‍ വൈകിയാല്‍ ഒരൊറ്റ ദിവസം കൊണ്ടു അമ്പത് ഡോളര്‍ വരെ നഷ്ടം വരാം. അന്നത്തെ ടര്ക്കിഷ് പണപ്പെരുപ്പം കൂട്ടാനും കുറയ്ക്കാനും ഏതാനും പണക്കാരായ വ്യക്തികള്‍ തീരുമാനിച്ചാല്‍ മതിയാവുമായിരുന്നു. എല്ലാവര്ക്കും ഏതു കറന്സി യിലും പണം ബാങ്കില്‍ നിക്ഷേപിക്കാം. സമൂഹത്തില്‍ തുലോം കുറവായ( ജനസംഖയില്‍ 0.1% ) ധനികരില്‍ ഒരാള്‍ ഒരു ദിവസം രാവിലെ വലിയ ഒരു തുക പൌണ്ടിലോ ഡോളറിലോ പിന്‍ വലിച്ചാല്‍ ലീര പെട്ടെന്ന് താഴോട്ടു കൂപ് കുത്തും. ലോകബാങ്കില്‍ നിന്ന് ഓരോ മാസവും കിട്ടുന്ന ധനസഹായം അല്പ്പം വൈകിയാല്‍ പ്രശ്നം രൂക്ഷമാകും. ഇങ്ങനെ പോയാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ വീട്ടില്‍ നിന്ന് പണം വരുത്തേണ്ട ഗതികേടിലേക്ക് നീങ്ങുന്നല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സൈപ്രസിലെ ഒരു സുഹൃത്ത്‌ അങ്ങോടു ക്ഷണിച്ചത്.
ആളുടെ പേര്‍ ബാലസുബ്രമണ്യം . പാലക്കാട്ട് എന്‍ എസ എസ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ചെറിയ പരിചയം ഉണ്ടായിരുന്നു. അദ്ദേഹമാണ് ചുക്കുരോവ യൂണീവെര്സിറ്റിയിലെക്കും അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം സൈപ്രസിലെ ഒരു പ്രൈവറ്റ് യൂണിവെര്സിറ്റിയില് എഞ്ചിനീയരിങ്ങി ന്റെ ഡീന്‍ ആയിരുന്നു. മോശമല്ലാത്ത ശമ്പളം, പകുതി ടര്ക്കിഷ ലീരയിലും പകുതി ഡോളര്‍ ആയോ പൌണ്ട് ആയോ തരും. താമസിക്കാന്‍ അത്യാവശ്യം ഫര്ണിച്ചരും ഫ്രിഡജു , ഗ്യാസ് ഒക്കെ ഉള്ള ഒരു ചെറിയ ഫ്ലാറ്റും. ഇലക്ട്രിക്കല്‍ വിഭാഗം തുടങ്ങുകയാണ്, അത് കൊണ്ടു പഠിപ്പിക്കാന്‍ വിഷയം എഞ്ചിനീയറിംഗ് ആവണമെന്നില്ല, കണക്കോ മറ്റോ ആവാം. വകുപ്പ് അദ്ധ്യക്ഷനായാണ്‌ നിയമനം. പുതിയ വിഭാഗം ആയതുകൊണ്ട് പരീക്ഷണശാലകള്‍ തയ്യാറാക്കാന്‍ ശ്രമിക്കണം. ഇതൊക്കെയാണ് വ്യവസ്ഥകള്‍. തയാറാണെങ്കില്‍ സെമസ്റ്റര്‍ അവധി കഴിഞ്ഞു ചേര്ന്ന് കൊള്ളൂ. എന്നും .
അങ്ങനെ സെമസ്റ്റര്‍ അവധിക് മക്കളുടെ അടുത്തു പോയി തിരിച്ചു വന്നപ്പോള്‍ ടര്ക്കിയിലെ വീട് ഒഴിഞ്ഞു കൊടുത്തു. ഒരു വര്ഷത്തെ വാടക കൊടുത്തതില്‍ ബാക്കിയും നഷ്ടപ്പെടുത്തി. കിട്ടിയ കാശിനു കുറെ ഫര്ണീച്ചര്‍ വിറ്റു, ചിലതൊക്കെ ആര്ക്കോ വെറുതെ കൊടുത്തു സൈപ്രസ്സിലേക്ക് ഒരു കടത്ത് കപ്പലില്‍ പുറപ്പെട്ടു.
അവിടെ ഫ്ലാറ്റില്‍ ബാലയും ഞാനും കൂടാതെ നാലുപേര്‍ മാത്രം. കുടുംബമായി ഞങ്ങള്‍ മാത്രം. അസര്ബെയ്ജാനില്‍ നിന്ന് കമ്പ്യൂട്ടര് സയന്സ്മ പ്രൊഫസര്‍ അദില്‍,അയാളുടെ മകന്‍, ജെര്മ്മന്‍ കാരനായ ഉള്റി‍ക്ക് , റഷ്യയില്‍ നിന്ന് വന്ന അലക്സിയെവ്, ടര്ക്കിയില്‍ നിന്ന് വന്ന ഒരാള്‍ എന്നിവര്‍ മാത്രം. ആഴ്ചയിലൊരിക്കല്‍ പച്ചക്കറിയും മറ്റു ഭക്ഷണ സാധനങ്ങളും അഡിലിന്റെ ചെറിയ കാറില്‍ പോയി മിലിട്ടറി കാന്റീനില്‍ നിന്ന് വാങ്ങും. അടുത്ത വീട്ടില്‍ നിന്ന് പാല്‍ വാങ്ങാം, വീട് വൃത്തിയാക്കുന്നതിനു അയ ല്‍ വയ്ക്കത്തെ സുഹ്ര എന്നിവരും ആയി വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം തുടര്ന്നു .
ബാലയ്ക്ക് മൂന്ന് കുട്ടികള്‍ എല്ലാവരും പെണ്കു‍ട്ടികള്‍., ഭാര്യയും കുട്ടികളും സേലത്ത് താമസം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം അമേരിക്കയില്‍ ജോലി ഉള്ള ഒരു എന്ചിനീയരുമായി ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ കഴിഞ്ഞു. ബാല വളരെ സ്നേഹം ഉള്ളയാള്‍. വിശേഷ ദിവസങ്ങളില്‍ ബാലയും ഞങ്ങളും വിഭവങ്ങള്‍ പാകം ചെയ്യും. രസവും മറ്റും ബാല, സാമ്പാറും അവിയലും ഞങ്ങളുടെ വക. ചിക്കന്‍ അവരവരുടെ രീതിയില്‍ അവരവര്‍ തന്നെ, അങ്ങനെ അങ്ങനെ. യൂനീവേര്സിറ്റി യിലെക്കു കഷ്ടിച്ച് 500 മീറ്റര്‍ മാത്രം ദൂരം ഫ്ലാറ്റില്‍ നിന്നും. ഉച്ച ഭക്ഷണം വീട്ടില്‍ വന്നു കഴിച്ചു പോകാം. ഇതിനിടയില്‍ ശ്രീമതി മരുമകളുടെ പ്രസവാരംഭ ശുശ്രൂഷയ്ക്ക് വീട്ടില്‍ പോയപ്പോള്‍ ശ്രീമതി ഉണ്ടാക്കി തന്ന കുറിപ്പുകള്‍ അനുസരിച്ച് ഞാനും ഭക്ഷണം പാകം ചെയ്തു തുടങ്ങി. ഒരു ഓണം ഞങ്ങള്‍ രണ്ടുപേരും കൂടി പാകം ചെയ്ത ഭക്ഷണം കൊണ്ടായിരുന്നു.
ടി വി ഉണ്ടെങ്കിലും കൂടുതല്‍ പരിപാടികളും ടര്‍ക്കിഷ് ഭാഷയില്‍. ബാലയുടെ കയ്യില്‍ ഒരു ടെയപ്പ് രേക്കാ്ര്ഡര്‍ ഉണ്ടായിരുന്നു. പട്ടാംബാളിന്റെയും സുന്ദരാംബാളി ന്റെയും സൌന്ദര രാജന്റെയും പാട്ടുകളുടെ കാസറ്റുകളും. ഞങ്ങള്‍ കോളേജില്‍ പോകുമ്പോള്‍ ബാല ഇത് ശ്രീമതിക്ക് കൊടുക്കും. പാകിസ്താനില്‍ നിന്നും വന്ന രണ്ടു കുട്ടികള്‍ കൊണ്ടുവന്ന ഹിന്ദി പാട്ടുകളും ശ്രീമതിക്ക് സമയം പോകാന്‍ ഉതകി. ബാല വളരെ ശാന്ത സ്വഭാവം ഉള്ളയാളും എല്ലാവര്ക്കും പ്രിയങ്കരനും ആയിരുന്നു. അദ്ദേഹം ഞങ്ങള്‍ ഒരു വര്ഷം കഴിഞ്ഞു തിരിച്ചു പോന്നു കഴിഞ്ഞു മൂന്നു വര്ഷം കൂടി അവിടെ ജോലി ചെയ്തു എന്ന് തോന്നുന്നു. ഇപ്പോള്‍ കോയമ്പത്തൂരില്‍ ഉണ്ടോ അതോ മക്കളുടെ കൂടെ അമേരിക്കയിലാണോ അറിയില്ല. സ്നേഹധനനായ അദ്ദേഹം ഭാര്യയും കുട്ടികളും പേരക്കുട്ടികളും ആയി ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് കരുതുന്നു, അതിനു വേണ്ടി പ്രാര്ഥിക്കുന്നു.
സൈപ്രസിലെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ കാണാം


2016 നവംബർ 23, ബുധനാഴ്‌ച

ഞാന്‍ കണ്ട ചിലര്‍ - 16:ഡോ കെ വി കൃഷ്ണദാസ് എന്ന ഭിഷഗ്വരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ച് ഡോക്ടര്മാരില്‍ ഒരാളായ മന്കൊമ്പുകാരനായ ഡോ കൃഷ്ണദാസിനെ പരിചയപ്പെടുത്താന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക
" എനിക്ക് 13 വയസായിരുന്നപ്പോഴാണ് ഒരു സംസ്കൃത പണ്ഡിതനായ എന്റെ അച്ഛന്‍ എം കെ വെങ്കിടാചല ശര്മ്മ എന്നോടു പറഞ്ഞത് – നീ ഒരു ഡോക്ടര്‍ ആകണം – എന്ന്. എന്തുകൊണ്ടാണെന്ന് എനിക്ക് അന്ന് മനസ്സിലാ യില്ല. അന്ന് ഞങ്ങള്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ താമസം ആയിരുന്നു. കൃഷി ആയിരുന്നു കുടുംബ ത്തിന്റെ പ്രധാന വരുമാന മാര്ഗ്ഗം . അച്ഛനെപ്പോലെ സംസ്കൃതം പഠിക്കാനായിരുന്നു എന്റെ താല്പര്യം. മെഡിക്കല്‍ പഠനം എന്റെ മനസ്സിലേ അന്ന് ഇല്ലായിരുന്നു.
എന്നാല്‍ അച്ഛന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായി രുന്നു. “മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന ഒരേ ഒരു തൊഴില്‍ ആണ് ഒരു ഡോക്ടരുടെതു” പോരാഞ്ഞു അച്ഛന്റെ സഹോദരന്‍ എം കെ സാംബശിവന്റെ ( ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം എസ സ്വാമിനാഥന്റെ പിതാവ് – ചെറുപ്പത്തില്ത്തന്നെ മരിച്ചു പോയ ഒരു മികച്ച ഡോക്ടര്‍ ) കാല്‍പ്പാടുകള്‍ പിന്തുടരണമെന്നും അച്ഛന്‍ എന്നോടു ആവശ്യപ്പെട്ടു. ചെറിയച്ചന്റെ അകാലവിയോഗം കൊണ്ടുണ്ടായ നഷ്ടം ഞാന്‍ നികത്തണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്റെ മച്ചുനന്‍ ആയ ഡോ കെ ജി ബാലകൃഷ്ണന്‍ എന്ന ഒരു നല്ല മാതൃകയും എനിക്ക് മുമ്പില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് എന്റെ അച്ഛന്റെ ആഗ്രഹപ്രകാരം ഞാന്‍ സയന്സ്ി വിഷയമായി പഠിക്കാന്‍ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിയത് “
1951 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജു തുടങ്ങിയത് അതിനു മുമ്പ് മദിരാശി, കട്ടക്ക്, കൊല്കട്ട, ആസാമിലെ ദിബ്രുഗര്ഢ എന്നീ സ്ഥലങ്ങളിലെ മെഡി ക്കല്‍ കോളേജുകളില്‍ തിരുവിതാം കൂരില്‍ നിന്ന് രണ്ടു വിദ്യാര്ഥിികളെ വീതം പ്രവേശിപ്പിക്കുമായിരുന്നു.
വീണ്ടു ഡോക്ടരുടെ വാക്കുകള്‍ : “ ആദ്യത്തെ ബാച്ചായതുകൊണ്ടു എന്ത് വസ്ത്രം ധരിക്കണം എന്നൊന്നും പറഞ്ഞു തരാന്‍ സീനിയേര്സ് ആരും ഇല്ലായിരുന്നു. പലപ്പോഴും മുണ്ടും ഉടുത്ത് ചപ്പല്സും ഇട്ടായിരുന്നു ക്ലാസില്‍ പോയിരുന്നത്. പിന്നീടാണ് പാന്റ്സും ഷര്ട്ടും ഷൂസും ഒക്കെ വേണം എന്ന നിബന്ധന വന്നത്. അന്നത്തെ പ്രിന്സി്പ്പല്‍ ആയിരുന്ന ഡോ സി ഒ കരുണാകരന്‍ ഞങ്ങള്ക്ക് തന്ന ഹാര്ദ്ദമായ സ്വീകരണം ഞങ്ങള്‍ ഓര്ക്കുന്നു. പെന്ഷുന്‍ പറ്റി പിരിഞ്ഞ ചില ആള്ക്കാര്‍ ആയിരുന്നു അദ്ധ്യാപകരില്‍ ചിലര്‍.”
ആദ്യത്തെ ബാച്ചില്‍ 60 കുട്ടികള്ക്കായിരുന്നു പ്രവേശനം കിട്ടിയത്. 1950 ജനുവരി 26 നു പണ്ടിറ്റ് ജവഹര്ലാല്‍ നെഹ്‌റു ആധാര ശില ഇട്ടു എങ്കിലും കോളേജു തുടങ്ങിയത് 1951 സെപ്റ്റംബറില്‍ ആയി രുന്നു. കൊളെജിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 27 നു ആയിരുന്നു. പ്രവേശനം ഇന്റെര്മീടി യറ്റിനും ഡിഗ്രിക്കും കിട്ടിയ മാര്ക്ക് അടിസ്ഥാനമാ ക്കിയായിരുന്നു. 20 പെണ്കുട്ടികളും അന്ന് ക്ലാസില്‍ ഉണ്ടായിരുന്നു. ആശുപത്രി പണി പൂര്ത്തിയായിരുന്നില്ല. ക്ലാസ് കോളേജു കാമ്പസില്‍ തന്നെ, താമസം നര്ഴുമാര്ക്ക് വേണ്ടി ഉണ്ടാക്കിയ ഹോസ്റ്റലില്‍ ആയിരുന്നു. പുരുഷന്മാരുടെ ഹോസ്റ്റല്‍ പണി തീരുന്നത് വരെ.

ശ്രീ കൃഷ്ണ ദാസിന്റെ കുടുംബം തഞ്ചാവൂരില്‍ നിന്ന് മുന്നൂറു വര്ഷം മുമ്പ് കേരളത്തിലേക്ക് കുടിയേറി വന്നതായിരുന്നു. 1951 മുതല്‍ 1956 വരെ യായിരുന്നു MBBS പഠനം. 23 വയസ്സില്‍ തന്നെ കോഴിക്കോട്ടു കാരിയായ കമലത്തെ അദ്ദേഹം വിവാഹം കഴിച്ചു.
ഔദ്യോഗിക ജീവിതം
1956ല്‍ നാല് സ്വര്ണ മെഡല്‍ വാങ്ങിയാണ് അദ്ദേഹം MBBS പഠനം പൂര്ത്തിയാക്കിയത്. ഉടന്‍ തന്നെ തിരുവ നന്തപുരം മെഡിക്കല്‍ കോളേജില്‍ പാതോളജി വിഭാഗത്തില്‍ ഡെമോന്സ്ട്രേട്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ശരീരഭാഗങ്ങള്‍ മുറിച്ചു പഠിക്കാനും കുട്ടികള്ക് പഠിക്കാന്‍ മാതൃകകള്‍ ഉണ്ടാക്കാനും സ്വതന്ത്രമായി പ്രവര്ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്ന് കോളേജില്‍ സന്ദര്ശ്ക പ്രൊഫസര്‍ ആയി വന്ന അമേരിക്കക്കാരനായ മൈക്കേല്‍ ജെരുണ്ടോ എന്ന ഡോക്ടരിന്റെ ഉപദേശം സ്വീകരി ക്കാന്‍ കഴിഞ്ഞു. അദ്ദേഹം രക്ത സംബന്ധമായ രോഗങ്ങളില്‍ വിദഗ്ദ്ധനായിരുന്നു( Heaematologist). അദ്ദേഹത്തില്‍ നിന്ന് അങ്ങനെ ഇത്തരം രോഗങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം കിട്ടി. . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപ കനായി ജോലി ചെയ്യുമ്പോള്‍ തന്നെ അവധിയില്‍ പോയി അദ്ദേഹം ബ്രിട്ടനിലെ എഡിന്ബറോയില്‍ നിന്ന് ഉഷ്ണമേഖല പ്രദേശങ്ങളിലെ അസുഖങ്ങളെപ്പറ്റി ബിരുദാനന്തര ഉപരിപഠനം നടത്തി ഡിപ്ലോമ കരസ്ഥമാക്കി. Fellow of Royal College of Physicians (FRCP) നും അര്ഹനായി. രക്തസംബന്ധമായ രോഗങ്ങളെ പറ്റി ആറുമാസം പ്രത്യേക പഠനവും പൂര്ത്തി യാക്കി. തരിച്ചു വന്ന ഡോ കൃഷ്ണദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും തലവനും ആയി നിയമിക്കപ്പെട്ടു, 1973ല്‍. തുടര്ന്നു 14 വര്ഷം അദ്ദേഹം അങ്ങനെ തുടര്ന്നു.

രക്ത സംബന്ധമായ രോഗങ്ങള്‍ നിര്ണയിച്ചു ചികിത്സിക്കാന്‍ ഒരു കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. കുട്ടികളെ ഇത്തരം രോഗങ്ങളെ പറ്റി പഠിക്കാനും ഗവേഷണം നടത്താനും അദ്ദേഹം സഹായിച്ചു.
രോഗികളെ പരിശോധിച്ച് ചികിത്സ നിര്ണയിക്കു ന്നതോടൊപ്പം അദ്ദേഹം എഴുതിയ മെഡിസിന്‍ പുസ്തകങ്ങള്‍ ഇന്നും പ്രാമാണിക ഗ്രന്ധങ്ങളായി വൈദ്യവിദ്യാര്ഥി്കള്‍ ഉപയോഗിക്കുന്നു.
അദ്ദേഹം തന്റെ പഠനകാലത്തെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക.
ഞങ്ങളുടെ അദ്ധ്യാപകര്‍ ഞങ്ങള്ക്ക് മാലാഖ മാരെപ്പോലെ ആയിരുന്നു. അച്ചടക്കത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത അവര്‍ ഞങ്ങള്‍ ഒരു ദിവസത്തിലെ 24 മണിക്കൂര്‍ എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗിക്കാം എന്ന് പഠിപ്പിച്ചുതന്നു. ക്ലാസ് റൂമില്‍ ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായി വര്ത്തിച്ച അവര്‍ പുറത്തു ഞങ്ങളെ അല്പം ദൂരത്തില്‍ നിറുത്താന്‍ ശ്രദ്ധിച്ചു. മൂന്നാം വര്ഷം ക്ലിനിക്കല്‍ മെഡിസിന്‍ തുടങ്ങിയ സമയത്ത് മെഡിക്കല്‍ കോളേജു ആശുപത്രി സജ്ജമാകാത്തത് കൊണ്ടു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഏകദേശം ഒരു വര്ഷം മുഴുവന്‍ ക്ലിനിക്കല്‍ പഠനം തുടര്ന്നത്‌.

രോഗികളുമായി സൌഹൃദ പൂര്വ്വം് ഇടപെടാനും അവര്‍ ഞങ്ങളെ പഠിപ്പിച്ചു. അന്ന് രോഗികള്ക്ക് വിദ്യാര്ഥികള്‍ ആയ ഞങ്ങളോടു ബഹുമാനവും സ്നേഹവും ആയിരുന്നു. സാധാരണ ഒരു ഹൌസ് സര്ജ്ന്‍ സര്ജനെക്കാള്‍ ഉയര്ന്ന തസ്തികയില്‍ ഉള്ള ആളാണെന്നു വരെ രോഗികളില്‍ ചിലര്‍ കരുതി യിരുന്നു.
അന്നത്തെ പ്രധാന അസുഖങ്ങള്‍ രക്തക്കുറവും പോഷകാഹാര ക്കുറവും കൊണ്ടു ഉണ്ടാകുന്നവ യായിരുന്നു. ഹൃദയ വാള്‍വിന്റെ തകരാറുകള്‍, വിര മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍, മലേറിയ ആസ്തുമ, മന്ത് രോഗം ക്ഷയം ഇവയും അപൂര്വമായിരുന്നില്ല. ഞങ്ങളുടെ പഠനം മിക്കവാറും അദ്ധ്യാപകരില്‍ നിന്നായിരുന്നു, പൊതുവേ പുസ്തകങ്ങള്‍ കുറവ്, ഇന്ടരനെറ്റു പോലെയുള്ള പഠന മാധ്യമങ്ങളും ഇല്ല.

x റെയും സ്കാനും എടുക്കാനും നിവൃത്തിയില്ല”
അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക “ അടുത്തു ഒരു മീറ്റിങ്ങില്‍ ഡോ മുനീര്‍ പറഞ്ഞു ഞാന്‍ അയാളുടെ അദൃശ്യനായ ഗുരു ആണെന്ന്. ഞാനും പത്നിയും കൂടി കൈലാസ് മാനസ സരോവര്‍ യാത്രയില്‍ ഒരു സാധാരണ ഗുജറാത്തി മനുഷ്യനെക്കന്ടു. അദ്ദേഹം ആവവേശ ഭരിതനായി പറഞ്ഞു തന്റെ കൊച്ചുമകള്‍ ഞാന്‍ എഴുതിയ മെഡിസിന്‍ പുസ്തകമാണ് പഠിക്കുന്നത് എന്ന്. , ഇതില്‍ കൂടുതല്‍ ഒരംഗീകാരം എന്താണ് ഒരദ്ധ്യാപകന് കിട്ടാനുള്ളത് ? "

82 വയസ്സ് കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും കര്മ്മ നിരത നാണ്. അദ്ദേഹത്തിന്റെ മെഡിസിന്‍ പുസ്തകത്തിന്റെ ആറാമത്തെ എഡീഷന്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഇനിയും രോഗികളെ സഹായിക്കാനും വിദ്യാര്ഥികളെ പഠിപ്പിക്കാനും തന്റെ ദീര്ഘക കാലത്തെ അറിവും പരിചയവും അടുത്ത തലമുറകളിലേക്ക് പകര്ന്നു കൊടുക്കാനും അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കാന്‍ നമുക്ക് പ്രാര്ഥി‍ക്കാം.
References
http://www.thehindu.com/todays-paper/tp-features/tp-metroplus/making-of-a-healer-and-teacher/article5053554.ece
http://aneeskurikkalov.blogspot.in/2010/07/journey-of-lifetime-with-dr-kvk-sir.html

ഞാന്‍ കണ്ട ചിലര്‍ - 15:മങ്കൊമ്പില്‍ നിന്നു ആദ്യത്തെ എഞ്ചിനീയര്‍ : ഡോ. എന്‍. എന്‍. പണിക്കര്‍

ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ എഞ്ചിനീയര്‍, ആലപ്പുഴജില്ലയില്‍ പുന്നപ്രയിലെയും പുറക്കാട്ടെയും തീരദേശവാസികളുടെ നിത്യദു:ഖവും ശാപവുമായ കടലാക്രമണം എങ്ങനെ തടയാം എന്നതിനെപ്പറ്റി ഗവേഷണം നടത്താന്‍ അമേരിക്കയിലെ കാലി ഫോര്ണിയ ബെര്ക്കിലി യൂനീവെര്സിറ്റിയില്‍ പോയ ആള്‍. കുറെക്കാലം അമേരിക്കയില്‍ ജോലി ചെയ്തു തിരിച്ചു വന്നു തികഞ്ഞ ഗാന്ധിയന്‍ ആയി ജീവിക്കുന്ന, പ്രവര്ത്തിക്കുന്ന എന്റെ സഹോദര തുല്യനായ ഡോ എന്‍ എന്‍ പണിക്കരെപ്പറ്റിയാണ് ഈ കുറിപ്പ്.



ഞങ്ങളുടെ മങ്കൊമ്പ് അമ്പതുകളിലും അറുപതു കളിലും തികച്ചും കുഗ്രാമം ആയിരുന്നു. അവിടെ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിച്ചു പ്രശസ്ത നിലയില്‍ പാസായ പണിക്കര്‍ ചേട്ടന്‍ ഞങ്ങള്ക്ക് എല്ലാം പ്രചോദനം ആയിരുന്നു. അവിട്ടം തിരുനാള്‍ ഹൈസ്കൂളിലെ ഞങ്ങളുടെയെല്ലാം സീനിയര്‍ ആയി പഠിച്ചു തിരുവനന്തപുരം എഞ്ചിനീയരിംഗ് കോളേജില്‍ നിന്ന് ബിരുദം നേടി , ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം , തുടര്ന്നു കടലാക്രമണത്തെപ്പറ്റി പഠിക്കാന്‍ സമുദ്ര എഞ്ചിനീയ റിങ്ങില്‍ ഗവേഷണം തുടങ്ങിയതു ബോംബെ ഇന്ത്യന്‍ ഇന്സ്ട്ടിട്യൂട് ഓഫ് ടെക്നോളജിയില്‍. അവിടത്തെ സൌകര്യങ്ങള്‍ തന്റെ ഗവേഷണത്തിന് മതിയാവു കയില്ല എന്നു കണ്ടു ഗവേഷണത്തിനായി ബെര്കിലി യിലെ കാലിഫോര്ണിയ യൂനിവെര്സിറ്റിയിലേക്ക് പോയി. വര്ഷ ങ്ങള്‍ അമേരിക്കയില്‍ ജോലി ചെയ്ത ശേഷം തിരിച്ചു ഇന്ത്യയില്‍ വന്നു തികച്ചും ഗാന്ധിയന്‍ ആയി ജീവിക്കുന്നയാള്‍.
സ്വതന്ത്ര ചിന്തകന്‍, അതുല്യനായ വാഗ്മി, എഞ്ചിനീയര്‍, മങ്കൊമ്പിലെ നാട്ടുകാരെ സംഘടിപ്പിച്ചു നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി അവരുടേതായ പ്രശ്നങ്ങള്ക്ക് സ്വയം ഉത്തരം കണ്ടു പിടിക്കാന്‍ സഹായിച്ചയാള്, തിരൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്ന ഗ്രാമീണരെ സംഘടിപ്പിച്ചു പുഴ സംരക്ഷണത്തിന് കഴിഞ്ഞ ഏതാനും വര്ഷം പ്രവര്ത്തി്ച്ചു കൊണ്ടിരിക്കുന്നയാള്‍, ശപിക്കപ്പെട്ട മാറാട് സംഭവത്തില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സ്പര്ദ്ധയും സംഘര്ഷാവസ്ഥയും കുറയ്ക്കാന്‍ പ്രസിദ്ധ ഗാന്ധിയന്‍ ആയ ഗോപിനാഥന്‍ നായരോടൊപ്പം ആഴ്ചകള്‍ മാറാട്ട് താമസിച്ചു പ്രവര്ത്തിച്ച ആള്‍, അങ്ങനെ അങ്ങനെ എത്രയെത്ര വിവിധ രംഗങ്ങളില്‍ സ്വന്തം വ്യക്തിത്വം പ്രകടിപ്പി ച്ചയാള്‍.

ഡോ പണിക്കരുടെ വിദ്യാഭ്യാസം
സ്കൂള്‍ വിദ്യാഭ്യാസം : മങ്കൊമ്പ് എല്‍ പി സ്കൂളിലും അവിട്ടം തിരുനാള്‍ ഹൈസ്കൂളിലും, എസ എസ എല്‍ സി സംസ്ഥാന റാങ്കോടെ പാസായത് 1958 ല്‍
പ്രീ പ്രൊഫെഷണല്‍ : ആലുവ യു സി കോളേജില്‍ (1958- 59)
എഞ്ചിനീയറിംഗ് ബിരുദം : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ (1964)
ബിരുദാനന്തര ബിരുദം : കൊല്ക്കട്ട ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് (1967)
സമുദ്ര എഞ്ചിനീയറിങ്ങില്‍ ഗവേഷണത്തിന് തുടക്കം ഐ ഐ ടി ബോംബെ (1968ല്‍ തുടങ്ങി )
കൂടുതല്‍ ഗവേഷണം പി എച് ഡി ബിരുദം , കാലിഫോര്ണി്യ യൂനിവെര്സിട്ടി ബെര്ക്കിലി ക്യാമ്പസ്
1952-1971 വരെയുള്ള പഠനകാലം മുഴുവന്‍ ഉയര്ന്നയ സ്കോളര്ഷി9പ്പോടു കൂടി പഠനം പൂര്ത്തി യാക്കി.
ഔദ്യോഗിക ജീവിതം
കേരള വൈദ്യുത ബോര്ഡി ല്‍ ജുനിയര്‍ എന്ചിനെയര്‍ ആയി തുടക്കം
കാലിഫോര്ണിയയയില്‍ നിന്ന് പി എച് ഡി ബിരുദം നേടിയതിനു ശേഷം
വുഡ് ഹോള്‍ ഒഷ്യാനോഗ്രഫിക് ഇന്സ്ട്ടിട്യൂട്ടില് പോസ്റ്റ്‌ ഡോക്ടോറല്‍ ഗവേഷണവും സയന്റിസ്റ്റ് ആയി ജോലിയും.
ഓഷ്യന്‍ സിസ്റ്റംസ് ഇങ്ക് എന്ന കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയര്‍
മൊബൈല്‍ റിസേര്ച്സ & ഡെവലപ്മെന്റ് സ്ഥാപനത്തില്‍ സീനിയര്‍ എന്ചിനീയര്‍ എന്നിങ്ങനെ പോകുന്നു.
അമേരിക്കയില്‍ നിന്ന് മടങ്ങി വന്ന് ശേഷം തിരുവന ന്തപുരത്ത് പത്നി ശ്രീമതി സരളാ പണിക്കരോടും കുട്ടികളോടും കൂടി സ്ഥിരതാമസം ആക്കിയ ഡോ പണിക്കര്‍ കേരളത്തിലെ നാട്ടിന്പുറത്ത് താമസിക്കുന്ന ജനങ്ങള്ക്ക് വേണ്ടി നിസ്വാര്ഥമായ പല സേവനങ്ങളും ചെയ്തു വരുന്നു.
പ്രത്യേക നേട്ടങ്ങളും അംഗീകാരങ്ങളും.
സാമുദ്രിക എഞ്ചിനീയറിങ്ങില്‍ പതിനഞ്ചിലധികം സ്വതന്ത്രമായ പേറ്റന്റുകള്‍ , 1990-2003 വരെയുള്ള കാല ഘട്ടത്തില്‍ സര്ഗ വൈഭവത്തെപ്പറ്റി 150 ലധികം പ്രസംഗങ്ങള്‍, ഡാലസ്സിലെ മലയാളി അസോസിയേ ഷന്റെ നേതാവ് (1976), മങ്കൊമ്പിലെ നാട്ടുക്കൂട്ടം (1989), തിരൂര്‍ പുഴ സഹജീവനം എന്നീ അസാധാരണമായ പരിപാടികള്‍ സംഘടിപ്പിച്ചു.
പഠനകാലത്ത്‌ തന്നെ ഗാന്ധിയന്‍ ചിന്തകളിലും വിനോബ ഭാവെയുടെ സര്‍ വോദയ പ്രസ്ഥാനത്തിലും ഭൂദാന പ്രസ്ഥാനത്തിലും ആകൃഷ്ടനായ ശ്രീ പണിക്കര്‍ ശാസ്ത്ര പഠന ഗവേഷനത്തോടൊപ്പം യോഗ, നീന്തല്‍, ഓട്ടം എന്നിവയിലും തല്പ്പരനായി. ഇതോടൊപ്പം തന്നെ സ്വാഭാവിക ജീവനം, ജൈവ കൃഷി, സ്വാഭാവിക ഊര്ജോല്പാദനം, സ്വാഭാവിക രോഗ ചികിത്സ എന്നിവയിലും പരിചയം ഉണ്ടാക്കി മറ്റുള്ളവരെ ഇവയുടെ ഗുണ വിശേഷങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. സഹജീവന്‍ സ്വരാജ് എന്ന ഒരു മാനെജ്മെന്റ് തത്വം തന്നെ അദ്ദേഹം ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്നു. മാനുഷികതയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്ത്ത ന മണ്ഡലം.
ജന്തുശാസ്ത്രത്തില്‍ ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ദ്ധയും എഴുത്തുകാരിയുമായ ശ്രീമതി സരളാ പണിക്കര്‍ ആണ് ഡോപണിക്കരുടെ പത്നി. അദ്ദേഹത്തിന്റെ ഈ പ്രവര്ത്തനങ്ങളില്‍ എല്ലാം ഭാഗഭാക്കായിരിക്കുന്നു. പ്രസിദ്ധ കാര്ട്ടൂനിസ്റ്റ്റ് ശങ്കരപ്പിള്ളയുടെ ( Shankar’s Weekly) അനന്തിരവള്‍ ആയ ശ്രീമതി സരളാ പണിക്കര്‍. ഈ പ്രായത്തിലും പ്രായത്തിലും ഡോ പണിക്കര്‍ക്കു പമ്പയാര് നിഷ്പ്രയാസം പരസഹായം കൂടാതെ നീന്തിക്കടക്കാന്‍ കഴിയും ..
ഡോ പണിക്കരുടെ പ്രധാന പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും താഴെ കൊടുക്കുന്നു.
1956. പുരാതന ഇന്ത്യയിലെ പരിണാമ സിദ്ധാന്തം, മലയാള രാജ്യം വാരിക കൊല്ലം.

1962. “ ഇന്ന് ഇല്ലാത്ത അണക്കെട്ടുകള്‍ . തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വാര്ഷിെക ജേര്ണലല്‍.
1963. കടല്‍ തീര സംരഷണത്തിനുള്ള ആധുനിക മാര്ഗതങ്ങള്‍ " തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വാര്ഷിതക ജേര്ണ ല്‍.
1964. കേരളത്തിലെ കടലാക്രമണങ്ങള്‍, കാരണങ്ങളും നിയന്ത്രണമാര്ഗനങ്ങളും , കേരള ഇല്കട്രിസിറ്റി ബോര്ഡ്മ മാസിക.
1967. ചെറിയ പുഴകളിലെ ഉപ്പു വെള്ള കയറ്റം , എം ഇ തീസിസ്, കൊല്കട്ട യൂനിവെര്സിട്ടി. ബംഗാള്‍ എഞ്ചിനീയറിംഗ് കോളേജു ഹൌറ
1968. ഹിപ്പി, മാതൃഭൂമി വാരിക കോഴിക്കോട്
1969. കടലിന്റെ അടിത്തട്ടിലെ അടിവുകളുടെ ചലന വേഗതയെപ്പറ്റി യുള്ള പഠനം കാലിഫോര്ണിടയ യൂനിവെര്സിറ്റിയില്‍ നിന്ന് ജെര്മ്മ നിയിലെ ദുസ്സല്‍ ഡോര്ഫ്പ എന്ന സ്ഥലത്ത് നടന്ന അന്തര്ദ്ദേടശീയ കൊണ്ഫെരന്സില്‍ അവതരിപ്പിച്ചത്.
1970. "Computer Simulation for Directional Spectra from Wave Gage Arrays". Computer Simulation Conference, Boston
1971. "Directional Wave Spectra from Wave Gage Arrays". Ph.D Thesis, University of California, Berkeley
1974. Review of Technology for Directional Wave Spectra", ASCE Symposium, New Orleans
1976. "Prediction and Measurement of the Stability of a Deep-sea Trimooring, Woods Hole. ( Ocean Engineerimg, v.3, pp 207-219, Pergamon Press)
1976. "Power Resource Estimate of Ocean Surface Waves", (Oceen Engineering, v.3, pp429-439, Pergamon Press)
1976. Dynamics of Ocean Surface Buoy Moorings
1983. "Deep-water Production Riser", Offshore Technology Conference, Houston
1986. "Energy from the Ocean".Keynote address at the third Indian Conference on Ocean Engineering held at IIT, Bombay
1986. സര്ഗr വൈഭവം ശാസ്ത്ര സാങ്കേതിക വികസനത്തിന്‌ "Creativity in Science and Technology Development", Ramanujan Symposium on Science and the Third World, Boston
1987.സര്ഗnവൈഭവത്തിനു ഒരു പുതിയ മോഡല്‍ : "A New Model for Creativity". First European Conference on Creativity and Innovation, The Hague. (Book,Creativity and Innovation: Towards a European Network, Kluwer Academic Publishers 1988)
1988. "Biotechnology for Crop Protection". (Book, New Trends in Biotechnology, Oxford & IBH 1992)
1989. "Rise and Fall of Man Through Organization", Thiruvananthapuram.
1997. ഗാന്ധിയുടെ ജീവിതത്തിന്റെ സ്വാധീനം "Gandhi's Living Influence" VIGIL, Cuttack.
സ്വരാജ് ലക്ഷ്യവും മാര്‍ഗവും ഒന്ന് തന്നെ :"Swaraj: The End and Means in One".
സ്വരാജ് ; അഴിമതി ഇല്ലാതാക്കാന്‍ ഒരു മാര്ഗംL :"Swaraj: The Solution to the Corruption Problem"
സ്വ രാജ് : ശരിയായ ജനാധിപത്യത്തിനു "Swaraj: Towards a True Democracy"
1998.സര്ഗ: വൈഭവം മനുഷ്യ വിഭവ വികാസത്തിന്. "Creativity in Human Resource Development", Delhi
1999 വികസനത്തിന് കൂട്ടാളികളാകാന്‍ ഒരു മാര്ഗംo "Partnership Paradigm for Progress" National Science Summit, 1999, Bangalore
സാമ്പത്തിക പരിഷ്കരണത്തിനു വേണ്ട ഉപാധികള്‍: സുസ്ഥിര വികസനത്തിന്‌ ഒരു മാര്ഗത രേഖ "Pre-requisites for Economic Reform: In search of a Sustainable Solution"

2016 നവംബർ 9, ബുധനാഴ്‌ച

ജീവിതത്തില്‍ ഞാന്‍ കണ്ട ചിലര്‍ - 14: ആദ്യത്തെ വിദേശ ജോലിയും പൂര്‍വ വിദ്യാര്‍ഥിക ളുടെ സഹായവും

വൈകിയാണെങ്കിലും ആദ്യമായി വിദേശത്ത് ഒരു ജോലി കിട്ടുവാന്‍ സഹായിച്ച രണ്ടു പൂര്‍വവിദ്യാര്ഥികളെ സ്മരിക്കാന്‍ ഈ കുറിപ്പുപ യോഗിക്കുന്നു.

തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പാസായി അദ്ധ്യാപനജോലിയില്‍ പ്രവേശിച്ചത്‌ തന്നെ ഉന്നത വിദ്യാഭ്യാസത്തിനു പോകണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. വീട്ടിലെ സാഹചര്യങ്ങളും സഹോദരങ്ങളോോടുള്ള ഉത്തരവാദിത്വവും മൂലം ഉടനെ അതിനു കഴിഞ്ഞില്ലെങ്കിലും ആര്‍ ഈ സിയില്‍ നിന്ന് ഒരു വര്ഷത്തെ ശമ്പളം ഇല്ലാത്ത അവധിയെടുത്ത് മദിരാശി ഐ ഐ ടിയില്‍ നിന്ന് എം ടെക് എടുക്കാന്‍ കഴിഞ്ഞു. മൂന്നു മദ്ധ്യ വേനല്‍ അവധി ക്കാലത്ത്‌ മദിരാശിയിലെ 42-43 ഡിഗ്രി ചൂടില്‍ തുടര്ച്ചയായി മൂന്നു സമ്മര്‍ സ്കൂള്‍ വിജയകരമായി പൂര്ത്തിയാ ക്കിയവര്ക്ക് കുറച്ചുപേര്ക്ക് ‌ മെരിറ്റ് അടി സ്ഥാനത്തില്‍ രണ്ടാം വര്ഷത്തേക്ക് നേരിട്ടു പ്രവേശനം കിട്ടിയ കൂട്ടത്തില്‍ എനിക്കും കിട്ടി.സാധാരണ എം ടെക്കിനു രണ്ടു വര്ഷം വേണമായിരുന്നു പഠനം. അങ്ങനെ ഒരു വര്ഷം കൊണ്ടു എം ടെക് പൂര്ത്തിയാക്കാന്‍ കഴിഞ്ഞു. വര്ഷങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ ആര്‍ ഈ സിയില്‍ നിന്ന് തന്നെ ശമ്പളത്തോടെയുള്ള അവധിയില്‍ ഡല്ഹി ഐ ഐ റ്റി യില്‍ നിന്ന് പി എച് ഡി യും എടുക്കാന്‍ കഴിഞ്ഞു. തിരിച്ചു വന്നു പോസ്റ്റ് ഡോക്ടോറല്‍ ഗവേഷണത്തിന് പല വിദേശ യൂനിവെര്സിറ്റികളിലും ശ്രമിച്ചു. എങ്കിലും ഒന്നും തരമായില്ല.

മെല്ലെ മെല്ലെ കുട്ടികള്‍ രണ്ടും വലുതായി. അവര്‍ 10 - 12 ക്ലാസ്സുകളില്‍ ആയപ്പോള്‍ എല്ലാ ശ്രമങ്ങളും നിര്ത്തി അവര്ക്ക് വേണ്ട പ്രോത്സാഹനം നലകാന്‍ ശ്രീമതിയുടെ കൂടെ ഞാനും വേണമെന്ന് തോന്നി വിദേശ ജോലിയുടെ മോഹം തല്ക്കാലം അടക്കി വച്ചു. ദൈവാനുഗ്രഹത്താല്‍ മകള്ക്ക് ആര്‍ ഈ സിയിലും മകന് കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലും അവരുടെ സ്വന്തം കഴിവ് കൊണ്ടു തന്നെ പ്രവേശനം ലഭിച്ചു. അങ്ങനെ ജീവിതം നല്ല നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു ഈ-മെയില്‍ കത്ത് വന്നത്.

സിങ്കപ്പൂരില്‍ നിന്നാണ് കത്ത്. കുറെ വര്ഷം മുമ്പ് ആര്‍ ഈ സിയില്‍ ഞാന്‍ കണ്ട്രോള്‍ സിസ്റ്റം പഠിപ്പിച്ച ശിവദാസ് എന്ന എന്റെ ഒരു വിദ്യാര്ഥിയുടെതാണ്. അയാള്‍ “ സിങ്കപ്പൂര്‍ ഡാറ്റ സ്റ്റൊറെജ് ഇന്സ്ട്ടിട്യൂട്” എന്ന ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അവരുടെ പല പ്രോജക്ടുകളിലും കണ്ട്രോള്‍ സിസ്റ്റത്തില്‍ അടിസ്ഥാനമായ അറിവുള്ള ഒരാളിന്റെ ഉപദേശം വേണം. സാറിനു താല്പര്യം ഉണ്ടെങ്കില്‍ ബയോഡാറ്റ അയാളുടെ ബോസ്സിന് അയക്കുക” ഇതാണ് ഈ-മെയിലിലെ ചുരുക്കം. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണെങ്കിലും ഒരു ബയോഡാറ്റ ഉണ്ടാക്കി തായ്‌വാന്‍കാരനായ ബോസ്സിന് അയച്ചു. ഏതായാലും ശിവദാസിന്റെ സഹായം കൊണ്ടോ ബയോഡാറ്റ തൃപ്തികരം ആണെന്ന് കണ്ടത് കൊണ്ടോ ബോസ്സ് താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ ഒരു ഇന്റര്‍ വ്യൂ വിനു  ചെല്ലണം.

ഭാഗ്യവശാല്‍ ഞാന്‍ അന്ന് ഹവായിയിലെ ഹോണോലുലുവില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു കൊണ്ഫെരന്സിനു പോകാന്‍ തുടങ്ങുന്ന സമയം ആയിരുന്നു. തിരിച്ചു വരുന്ന വഴി അവിടെ ഇന്റര്‍ വ്യുഉവിനു ചെല്ലാം എന്നു ഏറ്റു. ഹവായിയില്‍ പ്രബന്ധം അവതരിപ്പിച്ചു തിരിച്ചു വന്ന വഴി മറ്റൊരു പൂര്‍വവിദ്യാര്ഥിയായ സുരേഷ് പണിക്കര്‍ വിമാന താവളത്തില്‍ വന്നു .സുരേഷ് പണിക്കര്‍ നെടുമുടി മാത്തൂര്‍ കുടുംബാംഗമായ പണിക്കര്‍ സാറിന്റെ മകനാണ്. കോഴിക്കോട്ടു പഠിച്ചിരുന്ന നാല് വര്ഷവും യൂണിവേര്സിറ്റി്യില് കഥകളിക്കു ഒന്നാം സ്ഥാനം വാങ്ങിയ ആള്‍. ആസ്ട്രെ്ലിയായില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞു സിങ്കപ്പൂരില്‍ ജോലി നോക്കുന്നയാള്‍. പുലര്ച്ചെ നാല് മണിക്ക് ചാംഗി വിമാനത്താവളത്തില്‍ വന്നു എന്നെ കൂട്ടി അയാളുടെ ഫ്ലാറ്റില്‍ താമസ സൗകര്യം ചെയ്തു. രാവിലെ പ്രഭാത കാര്യങ്ങള്‍ കഴിച്ചു ശിവദാസിന്റെ സ്ഥാപനത്തിലേക്ക് ടാക്സിയില്‍ കയറ്റി വിട്ടു സുരേഷ്.

ഇന്റര്‍ വ്യൂ കാര്യമായിട്ട് ഒന്നും ഇല്ലായിരുന്നു. ശിവദാസിന്റെ ബോസ്സ് ടോണി ഹ്വാനഗ് അവരുടെ ഗവേഷണസ്ഥാപനം കൊണ്ടു നടന്നു കാണിച്ചു. അവിടെ ചെയ്യുന്ന ചില പ്രോജെക്ടുകളും പരിചയപ്പെടുത്തി. കമ്പ്യൂട്ടരിന്റെ ഹാര്ഡ്ല ഡിസ്കിന് ആവശ്യമായ കണ്ട്രോള്‍ സിസ്റ്റം ആണ് അവരുടെ ഗവേഷണ മേഖല. അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു എനിക്കും എന്നെ ഉപയോഗപ്പെടുത്താമെന്നു അവര്ക്കും തോന്നിയത് കൊണ്ടു അവര്‍ ആറുമാസത്തെ കൊണ്ട്രാക്ടില്‍ ജോലി വാഗ്ദാനം ചെയ്തു. വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മോശമല്ല എന്ന് ശിവദാസ് പറഞ്ഞു. എനിക്കും ഭാര്യക്കും യാത്രച്ചിലവും മറ്റും അവരുടെ നിയമം അനുസരിച്ച് കിട്ടും. ഒരു വര്ഷ്ത്തെ അവധി എടുത്തു അങ്ങനെ സിങ്കപ്പൂരില്‍ ജോലിക്ക് എത്തി.

ആറുമാസം ആണെങ്കിലും പരമാവധി ഒരു വര്ഷം വരെ ആകാന്‍ സാദ്ധ്യതയുണ്ട് എന്ന് ടോണി പറഞ്ഞു. ശിവദാസിന്റെ കൂടെത്തന്നെ പേയിംഗ് ഗസ്റ്റായി താമസവും ഉറപ്പിച്ചു, അയാളുടെ ഇരട്ട കിടപ്പുമുറി ഫ്ലാറ്റില്‍. അത്യാവശ്യം ഒരു കട്ടില്‍ മാത്രമേ വാങ്ങേണ്ടി വന്നുള്ളൂ. ശിവദാസും ഭാര്യ പ്രിയയും മകള്‍ ഗായത്രിയും എനിക്കും ശ്രീമതിക്കും നല്ല കൂട്ടായി. പേരക്കുട്ടികള്‍ ഇല്ലാത്ത ഞങ്ങള്ക്ക് ഗായത്രി ( അമ്മു) അങ്ങനെ ആദ്യത്തെ പേരക്കുട്ടിയും ആയി. 

കുട്ടികളെ പിരിഞ്ഞു ആദ്യമായി താമസിക്കുകയായിരുന്നു എങ്കിലും ശിവദാസിന്റെയും കുടുംബത്തിന്റെയും സ്നേഹപൂര്വ്വം ആയ പെരുമാറ്റവും സുരേഷിന്റെ സഹായവും ആയപ്പോള്‍ ജീവിതം സന്തോഷകരമായി മുന്നോട്ടു നീങ്ങി.


ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ നാളുകള്‍.
ഇപ്പോഴും സിങ്കപ്പൂരില്‍ ജോലി ചെയ്യുന്ന സുരേഷ് പണിക്കര്ക്കും കാലിഫോര്ണിയയില്‍ ജോലി ചെയ്യുന്ന ശിവദാസിനും കുടുംബത്തിനും ഞങ്ങളുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു

ഞങ്ങള്‍ കണ്ട ചിലര്‍ - 13: ജെര്മ്മ്ന്‍ സായിപ്പും എട്ടിന്റെ പണിയും

സൈപ്രസിലെ ഞങ്ങളുടെ ഫ്ലാറ്റില് നാലഞ്ചു രാഷ്ട്രങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍ താമസം ഉണ്ടായിരുന്നു. അതില് ഒരാള്‍  ജര്മ്മന്കാരനായിരുന്നു. പേര് ഉല്റിക്ക് (Ulricht). ഏകദേശം അമ്പത് വയസ്സെങ്കിലും പ്രായം കാണും. കൃഷികാര്യവിദഗ്ദ്ധനാണു. അയാളുടെ അച്ഛന്‍ ഇന്ത്യയില്‍ നീണ്ട കാലം ജോലി ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു. ആസാമിലെ ചായ തോട്ടത്തില്. താമസം തനിച്ചു തന്നെ. ഒരിക്കല്‍ അയാളോടു ചോദിച്ചു എന്തേ വിവാഹം കഴിക്കാത്തതു എന്നു. അപ്പോള്‍ അയാള് പറഞ്ഞതു ഇതാണു, വിവാഹം ഒരു വര്ഷത്തിനകം നടക്കുമെന്നു. കാമുകി നാട്ടില് ഉണ്ടു, കഴിഞ്ഞ പതിനഞ്ച് വര്ഷമായി സ്നേഹത്തിലാണു. ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. എല്ലാ അവധിക്കും ഒത്തുകൂടും ജെറ്മ്മനിയില്. അവരും ജോലി ചെയ്യുന്നുണ്ട്. ഒരു കുട്ടി വേണമെന്നു തോന്നു മ്പോള് വിവാഹം കഴിച്ചാല് പോരേ? അതാണു ചോദ്യം. 50 വയസ്സു കഴിഞ്ഞിട്ടു വിവാഹം കഴിക്കുന്നതിനെപറ്റി ആലോചിച്ചു തുടങ്ങിയിട്ടേ ഉള്ളു. പാശ്ചാത്യരുടെ ഇടയില് ഇതു അത്ര അപൂര്വ്വം അല്ല. വിവാഹം കഴിക്കാതെ എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു,(Living together). ഒരു കുട്ടി ഉണ്ടാവണമെന്നു തോന്നു മ്പോള് മാത്രം വിവാഹം, ‘തന്ത ഇല്ലാത്ത കുട്ടിയെ" (bastard) പ്രസവിക്കാതിരിക്കാന് വേണ്ടി മാത്രം വിവാഹം. നമ്മുടെ ചില പുരോഗമനവാദികളും ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടു എന്ന് കേള്ക്കു ന്നു.

ഒരു ദിവസം അയാള് എനിക്കും ശ്രീമതിക്കും ഒരു പണി ഒപ്പിച്ചു തന്നു. അയാളുടെ യൂണിവേറ്സിറ്റി ഡിപ്പാറ്ട്മെ ന്ടിലെ മത്സ്യഫാമില് നിന്നു കുറെ മത്സ്യം കൊണ്ടു വന്നു. ഒരു പതിനഞ്ചു കിലോ എങ്കിലും കാണും. ഒരോന്നും ഒരു കിലോയിലധികം ഉള്ള നമ്മുടെ ചെമ്പല്ലി പോലെ വലിയ ചെതുമ്പലും മുള്ളുമുള്ള മത്സ്യം. പിടക്കുന്ന മത്സ്യം. പൂര്ണ സസ്യഭുക്കായ ശ്രീമതി ഇത്രയും അധികം മത്സ്യം ഒരുമിച്ചു കാണുന്നത് തന്നെ ആദ്യം ആയിരിക്കും. ഞാന്‍ മ്ത്സ്യം കഴിക്കും എന്നറിഞ്ഞു വിവാഹത്തിന് മുമ്പ് ഏതോ അമ്മാവി രണ്ടാഴ്ചത്തെ പരിശീലനം കൊടുത്തു. മത്സ്യ മാംസങ്ങള്‍ പാചകം ചെയ്യാന്‍. അതുകൊണ്ടു വലിയ മടി കൂടാതെ എനിക്കു വേണ്ടി മത്സ്യകറി ഉണ്ടാക്കും. മത്സ്യം വെട്ടിക്കഴുകുന്നത് തന്നെ വളരെ വിഷമിച്ചാണ്. ഞാന്‍ കഴിവതും മത്സ്യം വൃത്തിയാക്കി മുറിച്ചാണ്‌ വാങ്ങുക. അയാളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. മീന്‍ കറി വെച്ചാല്‍ തന്നെ പാകം ഞാന്‍ നോക്കണം ഇപ്പോഴും.

ഉള്രി ശരിക്കും എട്ടിന്റെ പണി തന്നെ കൊടുത്തു. പെട പെട പിടക്കുന്ന മീന്. അതിനെ കൊല്ലാന് തന്നെ വിഷമം , പിന്നാണോ കറിവക്കല്. നമ്മുടെ നട്ടിലെ പോലെയുള്ള മീന്‍ മുറിക്കാനുള്ള കത്തിയും ഇല്ല. സായിപ്പിന്റെ രീതിയില് വെറുതെ കല്ലില് വച്ചു എണ്ണയൊഴിച്ചു പൊരിക്കാനും മടി. ജെറ്മന് സായിപ്പു ഇന്ത്യന് രീതിയില് മുളകും മറ്റും അരച്ചു വറുക്കണം എന്നു പ്രത്യേകം പറഞ്ഞാണ് സാധനം ഏല്പ്പിച്ചത്. ഏതായാലും ബാലായോടു സംഗതിയുടെ കിടപ്പ് പറഞ്ഞു. പിന്നീടു ഞങ്ങള്‍ രണ്ടു പേരും കൂടി മീന്റെ രണ്ടറ്റത്തും പിടിച്ചു ഒരു വിധത്തില് മൂന്നു നാലെണ്ണം മുറിച്ചു വൃത്തിയാക്കി വറത്തു കൊടുത്തു. രാത്രി പതിനൊന്നു മണി ആയി സാധനം മേശപ്പുറത്തെ ത്തിയപ്പോള്. എല്ലാവരും വളരെ രുചിയോടെ ഭക്ഷിച്ചു. ശ്രീമതിയുടെ മുറിഞ്ഞ കയ്യും ഒടിഞ്ഞ നടുവും കാണാന് ഞാന്‍ മാത്രം. ക്ഷീണം കാരണം ഒന്നു രണ്ടു പ്രാവശ്യം ച്ഛറ്ദ്ദിക്കുകയും ചെയ്തു. തുറ്കിയില് ആയിരുന്നപ്പോള് സുബൈദയുടെ ഭറ്താവു തനിയെ പിടിച്ച മത്സ്യം അവള്‍ തന്നെ പൊരിച്ചു കൊണ്ടുവന്നു കൊണ്ടു വരുമായിരുന്നു. 

2016 നവംബർ 8, ചൊവ്വാഴ്ച

ഞങ്ങള്‍ കണ്ട ചിലര്‍ - 12 സൈപ്രസിലെ ചില സുഹൃത്തുക്കള്‍ - പാകിസ്ഥാനി വിദ്യാര്ഥികളും മറ്റും

ഐക്യരാഷ്ട്ര സഭയുടെ ഊരുവിലക്കു കാരണം വടക്കന് സൈപ്രസ്സിനു മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങള് ഇല്ല, പാകിസ്താന്‍ ഒഴിച്ച്. തുറ്കി സര്ക്കാര് കൊടുക്കുന്ന പാസ്പോറ്ട്ടും വിസയും ആണു യാത്രാ രേഖകള്. പുറം രാജ്യത്തേക്കു പോകണമെങ്കില് തുറ്കിയിലെ ഏതെങ്കിലും വിമാനത്താ വളത്തില് കൂടിയേ പോകാനും കഴിയുകയുള്ളൂ. സൈപ്രസ്സില് സമൃദ്ധമായി ഉണ്ടാവുന്ന ഓറഞ്ചും മുന്തിരിയും പോലും പുറത്തേക്കു കയറ്റുമതി ചെയ്യാനുള്ള അവസരം അവറ്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാം ആയോ ജെല്ലി ആയൊ പുറം ലോകത്തിലേക്കു അയച്ചാല് നല്ല ഒരു ധനാഗമ മാറ്ഗമാകുമായിരുന്ന ഇതും സൈപ്രസ്സിലെ ആള്കാറ്കു നിഷേധിക്ക പ്പെട്ടിരിക്കുന്നു.

അവിടെ നടക്കുന്ന ഒരേ ഒരു ബിസിനസ്സ് വിദ്യാഭ്യാസമാണു. യൂണിവേര്സിറ്റി വിദ്യാഭ്യാസം. അഞ്ചോളം പ്രൈവറ്റ് യൂണിവേര്സിറ്റികള് സൈപ്രസ്സില് പ്രവറ്തിക്കുന്നു. എല്ലാം ആകര്ഷകമായ പേരുകളില്. ഞാന്‍ ജോലി ചെയ്ത ലെഫ്കേ യൂറോപ്യന്‍ യൂണിവേറ്സിറ്റി, സൈപ്രസ് അമേരിക്കന് യൂണിവേര്സിറ്റി, എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്. തുര്ക്കിയിലെ ചില യൂണിവേറ്സിറ്റികളുടെ കാമ്പസ്സുകളും അവിടെ തുടങ്ങിയിട്ടുണ്ടു. ഉദാഹരണം മിഡില് ഈസ്റ്റ് ടെക്നിക്കല് യൂണിവേറ്സിറ്റി(METU) . ഈ യുണിവേര്സിറ്റികളില്‍ പഠിക്കുന്നവരില്‍ കൂടുതലും തുറ്കിയിലെ പണക്കാരു ടെ മക്കളും സൌദി അറേബ്യ പോലെയുള്ള മറ്റു അറബ് രാജ്യങ്ങളില് നിന്നു വരുന്നവരുമാണു. അപൂര്‍വം പാകിസ്ഥാനികളും. മിക്കവരും .സാമ്പത്തികമായി ഉയറ്ന്ന നിലയിലുള്ളവര്‍ തന്നെ. അതുകൊണ്ടു ഉയറ്ന്ന ഫീസു വാങ്ങാന് കഴിയുന്നു. അദ്ധ്യാപകര്ക്കും മറ്റു ജീവനക്കാര്ക്കും സാമാന്യം നല്ല പ്രതിഫലം കൊടുക്കാനും.

വടക്കന് സൈപ്രസ്സു തുറ്കി പോലെ ജനനിബിഡമല്ല. വളരെ കുറച്ചു വീടുകള് മാത്രമെ ഉള്ളൂ. ഉള്ളതും ചെറി യവ. പ്രകൃതി ഭംഗിയും തുറ്കിയുടെ അത്ര വരില്ല. ഒരു ദ്വീപായതു കൊണ്ടു ചുറ്റും കടല്തീരം ആകര്ഷകമാ യിരിക്കുന്നു. എന്നും വെയില് കൊള്ളാന് ഞങ്ങള്‍ ടെറസ്സില് പോയി നില്കുമായിരുന്നു. അപ്പോള് യു എന്നിന്റെ ഹെലികോപ്ടറ് തലക്കു മീതേ പറക്കുന്നതു കാണാം. ഞങ്ങള് താമസിക്കുന്ന സ്ഥലത്തു അവരുടെ ഒരു ഹെലിപാഡുണ്ടു. സാധനങ്ങള്കു , പ്രത്യേകിച്ചും, ഭക്ഷണ സാധനങ്ങള്കു തുര്കിയെ അപേക്ഷിച്ചു മൂന്നിരട്ടി വില ആണു. എല്ലാ സാധനങ്ങളും തുറ്കിയില് നിന്നു കടത്തി കൊണ്ടു വരുന്നവയാണു. പല കുടുംബങ്ങളി ലെയും ഒരംഗമെങ്കിലും ലണ്ടനിലോ ജെര്മ്മനിയിലോ ജോലി നോക്കുന്നുണ്ടു. അതിനാല് ഇങ്ലീഷ് തുറ്കിയിലെക്കാള് കൂടുതല്‍ പേര്ക്ക് സംസാരിക്കാന് കഴിയും. ബ്രിട്ടീഷ് കോളണി ആയിരുന്നതിന്റെ ഗുണം. ഹോട്ടലുകളും വളരെ കുറവു.. നമ്മുടെ ചെറിയ തട്ടുകടകളുടെ സ്റ്റൈലില് ചിലതു കാണാം. എന്നാലും വാരാന്ത്യത്തില് മാത്രം പ്രവറ്തിക്കുന്ന നിശാശാലകള് പലതും ഉണ്ടു. പ്രധാനമായും ധനികരായ വിദ്യാറ്ത്ഥി കളെ ഉദ്ദേശിച്ചു പ്രവറ്ത്തിക്കുന്നവ. മദ്യവും അവിടെ സുലഭം. കുട്ടികളെ വഴി പിഴപ്പിച്ചു പണം സമ്പാദിക്കാന് നമ്മുടെ നാട്ടിലും കലാശാലകള്കു ചുറ്റും പല സ്ഥാപന ങ്ങളും പ്രവര്ത്തിപ്പിച്ചു വരുന്നുണ്ടല്ലോ.

എന്റെ ക്ലാസ്സില് പഠിക്കുന്ന രണ്ടു പാകിസ്ഥാനി വിദ്യാറ്ഥികള്, സഫീറും ഇമ്രാനും, ഇടക്കു വീട്ടില് വരുമായിരുന്നു. അവരുടെ സെല് ഫോണില് പോലും ഹിന്ദി സിനിമയിലെ പാട്ടുകളാണു. അവരുടെ കയ്യില് ഏറ്റവും അടുത്തു പുറത്തുവന്ന സിനിമായുടെ കാസ്സറ്റും സി ഡി യും വരെ ഉണ്ടായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില് നിന്നു വന്നവരായിരുന്നു സഹീറും ഇമ്രാനും. ലതാമങ്കേഷ്കരുടെ ആരാധകര് . പഠിക്കാന് മിടുക്കന്മാര്‍ തന്നെ. ഹിന്ദി നന്നായി സംസാരിക്കും. മൂന്നാം വര്ഷം ആയിരുന്നു അവര്. പാചകം ഒക്കെ മിക്കവാറും തനിയെ തന്നെ. തീരെ നിവൃത്തിയില്ലാ ത്തപ്പോള് അടുത്തുള്ള ഒരു തട്ടുകടയില് നിന്നു കഴിക്കും.  മസാലപ്പൊടി പാക്കറ്റുകള് അവര് നാട്ടില്‍ പോയിട്ടുവന്നപ്പോള് കൊണ്ടുവന്നിട്ടുണ്ടു. ഞങ്ങള്ക്കും ചിലതു കൊണ്ടുവന്നു. ഞങ്ങളുടെ അടുത്തു താമസിക്കുന്ന യൂണിവേര്സിറ്റി ജീവനക്കാരി സുഹറായുടെ വീട്ടില് എല്ലാ ആഴ്ചയും അവര് വരുമായിരുന്നു, ബിരിയാണി ഉണ്ടാക്കാന് അവരെ പഠിപ്പിച്ചു കൊടുക്കാന്. അവിടെ വച്ചാണു ഞാന് ഇവരെ പരിചയപ്പെടുന്നുന്നതു.

സുഹറാ ഒരു പാചക വിദഗ്ദ്ധയാണു. എല്ലാവറ്കും ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നതില് സന്തോഷം ഉള്ളവര്. പ്രതിഫലമായി മറ്റുള്ളവരുടെ തൃപ്തി മാത്രം മതി അവറ്കു. സാമ്പത്തികമായി അത്ര മെച്ചമല്ല എങ്കിലും. സുഹറാ ഉണ്ടാക്കിയ രുചിയുള്ള ഭക്ഷണം ഞങ്ങളും കഴിച്ചിട്ടുണ്ടു. സുഹറാക്കു പാകിസ്ഥാനില് വന്നു അവിടെ ആരെയെങ്കിലും കല്യാണം കഴിച്ചു ജീവിക്കണമെന്നുണ്ടു. രണ്ടു കുട്ടികളായപ്പോള് ഭര്ത്താവുപേക്ഷിച്ചു വേറൊരു ത്തിയുമായി അടുത്തു തന്നെ താമസമുണ്ടു. സൈപ്രസ്സിലും തുറ്കിയിലെ പോലെ വിവാഹമോചനം സാധാരണമാണു. മകള്ക്കു ഇരുപതു വയസ്സായി, നാലു വയസ്സുള്ള ഒരു കുട്ടിയെയും അവള്കു നല്കി അവളുടെ ഭര്ത്താവും തുറ്കിയിലേക്കു വിട്ടു. തുര്ക്കിക്കാരെ ഇവറ്കു തീരെ ഇഷ്ടമല്ല, സുഹറായുടെ മകള് ചെറിയ ജോലിക്കു പോകും, മകന് അമ്മുമ്മയുടെ കൂടെയാണു വളരുന്നതു. നല്ല മിടുക്കനായ കുട്ടി.

നമ്മുടെ ‘പാക്കി‘കള് ഞങ്ങളുടെ വീട്ടിലും പതിവായി വന്നു തുടങ്ങി, പ്രത്യേകിച്ചും വാരാന്ത്യത്തില്. ശ്രീമതിക്കു വര്ത്തമാനം പറയാന് ആരെയെങ്കിലും കിട്ടുമല്ലോ എന്നു വിചാരിച്ചു ഞാന്‍ മിണ്ടാതിരിക്കും. അന്നു പാകിസ്ഥാനും ഇന്ത്യയുമായി എന്തോ കാര്യത്തില് പിണങ്ങി ഇന്ത്യയില് നിന്നുള്ള റേഡിയോ റ്റി വി പ്രക്ഷേപണം പാകിസ്ഥാനിലേക്കു നിറ്ത്തി വച്ചു. ശരിക്കും ജീവിതം വഴിമുട്ടിയതു പോലെ പാകിസ്ഥാ നിലെ അതിറ്ത്തി പ്രദേശത്തു താമസിക്കുന്ന വര്‍ക്ക് തോന്നിയത്രേ. ആ ദിവസങ്ങള്. അത്രമാത്രം ഇന്ത്യയെ അവര് ആശ്രയിക്കുന്നുണ്ടു. പൊതുവെ പാകിസ്ഥാനിലെ സാധാരണ ആള്കാറ്കു ഇന്ത്യക്കാരോടു വലിയ ശത്രുതയൊന്നും ഇല്ല, ക്രിക്കറ്റും ഹോക്കിയും കളി കാണുമ്പോഴല്ലാതെ. സാമ്പത്തികമായി നല്ലൊരു ഭാഗം ജനങ്ങള് ബുദ്ധിമുട്ടുന്നുണ്ടു. പക്ഷേ നേതാക്കന്മാറ്കു സ്വന്തം രാജ്യത്തിലെ പ്രശ്നങ്ങള് കൂടുമ്പോള് ഇന്ത്യയുമായുള്ള തറ്കം കൂട്ടി ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമം നടത്തുന്നു. പാകിസ്ഥാനില് ഇന്നും ഏറ്റവും നല്ല ജോലി പട്ടാളത്തിലാണു. ഒരു വീട്ടില് ഒരാള് പട്ടാളത്തില് ഉണ്ടെങ്കില് ആ വീട്ടിലെ എല്ലാവറ്കും വേണ്ട റേഷന് വീട്ടിലെത്തും. നല്ല ശമ്പളവും . അതുകൊണ്ടു ചെറുപ്പക്കാര് എല്ലാവരും പട്ടാളത്തില് ചേരാന് ആഗ്രഹിക്കുന്നു.

വീട്ടില് വന്നാല് പാട്ടും കേട്ടു കഥകളും പറഞ്ഞു രാത്രി പത്തു മണി വരെ ഇരിക്കും, ഞങ്ങളുടെ കോഴിക്കറിയും ചപ്പാത്തിയുംകഴിച്ചു. അവര് നല്ല ഒരു ചപ്പാത്തിക്കോല് പാകിസ്ഥാനില് നിന്നു കൊണ്ടുവന്നു തന്നു. വണ്ണം കുറഞ്ഞ നീണ്ട കോല്. അവര്‍ ശ്രീമതിയെ ‘ദീദി‘ എന്നു വിളിച്ചു. കുടുംബ രീതികളെല്ലാം നമ്മുടെതു പോലെ എന്നു അവറ് പറഞ്ഞു. ഒരു ദിവസം അവര് ഉണ്ടാക്കിയ ബിരിയാണിയും ആയി ആണു അവര് വന്നതു. നമ്മുടെ മലബാറന് ബിരിയാണി തന്നെ. അവരുമായി സമയം ചിലവഴിക്കുമ്പോള് ഇവരൊക്കെ എങ്ങനെയാണു നമ്മുടെ സ്ഥിരം ശത്രുക്കള് ആയതു എന്നു ഞങ്ങള്‍ ചിന്തിക്കും.

ഒരിക്കല് ഞങ്ങള് വടക്കന് സൈപ്രസ്സിന്റെ തലസ്ഥാന മായ നിക്കൊസ്യായില് പോയി, നമ്മൂടെ ‘പാക്കി‘കളും കൂടെ ഉണ്ടായിരുന്നു. രണ്ടു സൈപ്രസ്സുകള്ക്കും ഇടക്കുള്ള ബഫറ് സോണും മറ്റും കണ്ടു. ഗ്രീക് സൈപ്രസ്സിലേക്കു ഒന്നു എത്തി നോക്കി. പൊതുവെ നല്ല നിരത്തുകളും കെട്ടിടങ്ങളും. സാമ്പത്തികമായ മെച്ചപ്പെട്ട നില വിളിച്ചോതുന്നവ. യു എന് ഭടന്മാറ് തോക്കുമായി റോന്തു ചുറ്റുന്നുണ്ടു. പൊതുവേ ശാന്തമാണു അതിറ്ത്തി. അങ്ങോട്ടും ഇങ്ങോട്ടും തീരെ സഹകരണമില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ല. അതൃത്തിക്കു വളരെ അടുത്തു നില്കുമ്പോള് ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിച്ചിരുന്നു, വിദേശികളായതുകൊണ്ടു ആരും ഒന്നും ചോദിച്ചില്ല. മറ്റേ വശത്തുള്ള വിമാനത്താവളമാണു ‘ലാറ്ണക്ക’. അവിടേക്കു തുറ്കിയില് നിന്നു വിമാനം ഇല്ല. വിദേശികളായ ഞങ്ങള്കും . അല്ലെങ്കില് ലാറ്ണക്ക വിമാനത്താ വളത്തില് നിന്നു ഞങ്ങള്കു എളുപ്പത്തില് ദ്യുബായിലെക്കോ ബഹ്രെനിലേക്കൊ പറക്കാമായിരുന്നു.അവിടെ നിന്നു ഇന്ത്യയിലേക്കും.

സുഹ്രായുടെ   കൊച്ചുമകന്‍ 
ഓറഞ്ചു തോട്ടത്തില്‍