2021 മാർച്ച് 23, ചൊവ്വാഴ്ച

ഞങ്ങള്‍ കണ്ട ചില മനുഷ്യര്‍ - 11: ബാല എന്ന ബാലസുബ്രമണ്യവും സൈപ്രസ് ജീവിതവും

ര്ക്കിയില്‍ കഷ്ടിച്ച് ഒരു സെമസ്റ്റര്‍ മാത്രമേ ജോലി ചെയ്തുള്ളൂ. കാരണം ഭീമമായ പണപ്പെരുപ്പം തന്നെ. ജോലി ചെയ്തിരുന്നത് സര്ക്കാര്‍ സ്ഥാപനത്തില്‍ ആയതു കൊണ്ടു ശമ്പളം ടര്ക്കിഷ് കറന്സിയായ ലീരായില്‍ തന്നെയാണ് കിട്ടിയിരുന്നത്. ജീവിത ചെലവ് കുറവാ യിരുന്നു എങ്കിലും കിട്ടുന്ന ശമ്പളം ചിലവിനു കഷ്ടിച്ച് മാത്രമേ തികയുമായിരുന്നുള്ളൂ. രാവിലെ കിട്ടുന്ന ശമ്പളം ഡോളര്‍ ആക്കാന്‍ വൈകിയാല്‍ ഒരൊറ്റ ദിവസം കൊണ്ടു അമ്പത് ഡോളര്‍ വരെ നഷ്ടം വരാം. അന്നത്തെ ടര്ക്കിഷ് പണപ്പെരുപ്പം കൂട്ടാനും കുറയ്ക്കാനും ഏതാനും പണക്കാരായ വ്യക്തികള്‍ തീരുമാനിച്ചാല്‍ മതിയാവുമായിരുന്നു. എല്ലാവര്ക്കും ഏതു കറന്സി യിലും പണം ബാങ്കില്‍ നിക്ഷേപിക്കാം. സമൂഹത്തില്‍ തുലോം കുറവായ( ജനസംഖയില്‍ 0.1% ) ധനികരില്‍ ഒരാള്‍ ഒരു ദിവസം രാവിലെ വലിയ ഒരു തുക പൌണ്ടിലോ ഡോളറിലോ പിന്‍ വലിച്ചാല്‍ ലീര പെട്ടെന്ന് താഴോട്ടു കൂപ് കുത്തും. ലോകബാങ്കില്‍ നിന്ന് ഓരോ മാസവും കിട്ടുന്ന ധനസഹായം അല്പ്പം വൈകിയാല്‍ പ്രശ്നം രൂക്ഷമാകും. ഇങ്ങനെ പോയാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ വീട്ടില്‍ നിന്ന് പണം വരുത്തേണ്ട ഗതികേടിലേക്ക് നീങ്ങുന്നല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സൈപ്രസിലെ ഒരു സുഹൃത്ത്‌ അങ്ങോടു ക്ഷണിച്ചത്.
ആളുടെ പേര്‍ ബാലസുബ്രമണ്യം . പാലക്കാട്ട് എന്‍ എസ എസ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ചെറിയ പരിചയം ഉണ്ടായിരുന്നു. അദ്ദേഹമാണ് ചുക്കുരോവ യൂണീവെര്സിറ്റിയിലെക്കും അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം സൈപ്രസിലെ ഒരു പ്രൈവറ്റ് യൂണിവെര്സിറ്റിയില് എഞ്ചിനീയരിങ്ങി ന്റെ ഡീന്‍ ആയിരുന്നു. മോശമല്ലാത്ത ശമ്പളം, പകുതി ടര്ക്കിഷ ലീരയിലും പകുതി ഡോളര്‍ ആയോ പൌണ്ട് ആയോ തരും. താമസിക്കാന്‍ അത്യാവശ്യം ഫര്ണിച്ചരും ഫ്രിഡജു , ഗ്യാസ് ഒക്കെ ഉള്ള ഒരു ചെറിയ ഫ്ലാറ്റും. ഇലക്ട്രിക്കല്‍ വിഭാഗം തുടങ്ങുകയാണ്, അത് കൊണ്ടു പഠിപ്പിക്കാന്‍ വിഷയം എഞ്ചിനീയറിംഗ് ആവണമെന്നില്ല, കണക്കോ മറ്റോ ആവാം. വകുപ്പ് അദ്ധ്യക്ഷനായാണ്‌ നിയമനം. പുതിയ വിഭാഗം ആയതുകൊണ്ട് പരീക്ഷണശാലകള്‍ തയ്യാറാക്കാന്‍ ശ്രമിക്കണം. ഇതൊക്കെയാണ് വ്യവസ്ഥകള്‍. തയാറാണെങ്കില്‍ സെമസ്റ്റര്‍ അവധി കഴിഞ്ഞു ചേര്ന്ന് കൊള്ളൂ. എന്നും .
അങ്ങനെ സെമസ്റ്റര്‍ അവധിക് മക്കളുടെ അടുത്തു പോയി തിരിച്ചു വന്നപ്പോള്‍ ടര്ക്കിയിലെ വീട് ഒഴിഞ്ഞു കൊടുത്തു. ഒരു വര്ഷത്തെ വാടക കൊടുത്തതില്‍ ബാക്കിയും നഷ്ടപ്പെടുത്തി. കിട്ടിയ കാശിനു കുറെ ഫര്ണീച്ചര്‍ വിറ്റു, ചിലതൊക്കെ ആര്ക്കോ വെറുതെ കൊടുത്തു സൈപ്രസ്സിലേക്ക് ഒരു കടത്ത് കപ്പലില്‍ പുറപ്പെട്ടു.
അവിടെ ഫ്ലാറ്റില്‍ ബാലയും ഞാനും കൂടാതെ നാലുപേര്‍ മാത്രം. കുടുംബമായി ഞങ്ങള്‍ മാത്രം. അസര്ബെയ്ജാനില്‍ നിന്ന് കമ്പ്യൂട്ടര് സയന്സ്മ പ്രൊഫസര്‍ അദില്‍,അയാളുടെ മകന്‍, ജെര്മ്മന്‍ കാരനായ ഉള്റി‍ക്ക് , റഷ്യയില്‍ നിന്ന് വന്ന അലക്സിയെവ്, ടര്ക്കിയില്‍ നിന്ന് വന്ന ഒരാള്‍ എന്നിവര്‍ മാത്രം. ആഴ്ചയിലൊരിക്കല്‍ പച്ചക്കറിയും മറ്റു ഭക്ഷണ സാധനങ്ങളും അഡിലിന്റെ ചെറിയ കാറില്‍ പോയി മിലിട്ടറി കാന്റീനില്‍ നിന്ന് വാങ്ങും. അടുത്ത വീട്ടില്‍ നിന്ന് പാല്‍ വാങ്ങാം, വീട് വൃത്തിയാക്കുന്നതിനു അയ ല്‍ വയ്ക്കത്തെ സുഹ്ര എന്നിവരും ആയി വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം തുടര്ന്നു .
ബാലയ്ക്ക് മൂന്ന് കുട്ടികള്‍ എല്ലാവരും പെണ്കു‍ട്ടികള്‍., ഭാര്യയും കുട്ടികളും സേലത്ത് താമസം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ വിവാഹം അമേരിക്കയില്‍ ജോലി ഉള്ള ഒരു എന്ചിനീയരുമായി ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ കഴിഞ്ഞു. ബാല വളരെ സ്നേഹം ഉള്ളയാള്‍. വിശേഷ ദിവസങ്ങളില്‍ ബാലയും ഞങ്ങളും വിഭവങ്ങള്‍ പാകം ചെയ്യും. രസവും മറ്റും ബാല, സാമ്പാറും അവിയലും ഞങ്ങളുടെ വക. ചിക്കന്‍ അവരവരുടെ രീതിയില്‍ അവരവര്‍ തന്നെ, അങ്ങനെ അങ്ങനെ. യൂനീവേര്സിറ്റി യിലെക്കു കഷ്ടിച്ച് 500 മീറ്റര്‍ മാത്രം ദൂരം ഫ്ലാറ്റില്‍ നിന്നും. ഉച്ച ഭക്ഷണം വീട്ടില്‍ വന്നു കഴിച്ചു പോകാം. ഇതിനിടയില്‍ ശ്രീമതി മരുമകളുടെ പ്രസവാരംഭ ശുശ്രൂഷയ്ക്ക് വീട്ടില്‍ പോയപ്പോള്‍ ശ്രീമതി ഉണ്ടാക്കി തന്ന കുറിപ്പുകള്‍ അനുസരിച്ച് ഞാനും ഭക്ഷണം പാകം ചെയ്തു തുടങ്ങി. ഒരു ഓണം ഞങ്ങള്‍ രണ്ടുപേരും കൂടി പാകം ചെയ്ത ഭക്ഷണം കൊണ്ടായിരുന്നു.
ടി വി ഉണ്ടെങ്കിലും കൂടുതല്‍ പരിപാടികളും ടര്‍ക്കിഷ് ഭാഷയില്‍. ബാലയുടെ കയ്യില്‍ ഒരു ടെയപ്പ് രേക്കാ്ര്ഡര്‍ ഉണ്ടായിരുന്നു. പട്ടാംബാളിന്റെയും സുന്ദരാംബാളി ന്റെയും സൌന്ദര രാജന്റെയും പാട്ടുകളുടെ കാസറ്റുകളും. ഞങ്ങള്‍ കോളേജില്‍ പോകുമ്പോള്‍ ബാല ഇത് ശ്രീമതിക്ക് കൊടുക്കും. പാകിസ്താനില്‍ നിന്നും വന്ന രണ്ടു കുട്ടികള്‍ കൊണ്ടുവന്ന ഹിന്ദി പാട്ടുകളും ശ്രീമതിക്ക് സമയം പോകാന്‍ ഉതകി. ബാല വളരെ ശാന്ത സ്വഭാവം ഉള്ളയാളും എല്ലാവര്ക്കും പ്രിയങ്കരനും ആയിരുന്നു. അദ്ദേഹം ഞങ്ങള്‍ ഒരു വര്ഷം കഴിഞ്ഞു തിരിച്ചു പോന്നു കഴിഞ്ഞു മൂന്നു വര്ഷം കൂടി അവിടെ ജോലി ചെയ്തു എന്ന് തോന്നുന്നു. ഇപ്പോള്‍ കോയമ്പത്തൂരില്‍ ഉണ്ടോ അതോ മക്കളുടെ കൂടെ അമേരിക്കയിലാണോ അറിയില്ല. സ്നേഹധനനായ അദ്ദേഹം ഭാര്യയും കുട്ടികളും പേരക്കുട്ടികളും ആയി ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് കരുതുന്നു, അതിനു വേണ്ടി പ്രാര്ഥിക്കുന്നു.
സൈപ്രസിലെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ കാണാം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ