2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

5:വെള്ള ചാമി എന്ന പോസ്റ്റുമാന്‍

1973 ലാണ് മദിരാശി ടി യില്‍ എം ടെക് പഠിക്കാന്‍ അവസരം കിട്ടിയത്. ആര്‍ ഈ സി യില്‍ നിന്ന് ശമ്പളമില്ലാത്ത അവധിയില്‍ എം ടെക്കിനു  പഠിക്കാന്‍.  അദ്ധ്യാപകരുടെ കുറഞ്ഞ  യോഗ്യത ബിരുദാന ന്തരബിരുദം ആക്കിയപ്പോള്‍ ഞങ്ങളുടെ  സ്ഥാപനത്തില്‍  എം ടെക്  സ്വന്തം ചിലവില്‍ പോയി  എടുക്കണം  എന്നായിരുന്നു  ആദ്യ തീരുമാനം. ഞാന്‍ എം ടെക്കിനു പോയി ആറുമാസം കഴിഞ്ഞു എം ടെക് പഠിക്കാന്‍ രണ്ടു കൊല്ലം പൂര്‍ണ  ശമ്പളവും  ചെറിയ സ്റ്റൈപ്പന്റും  ഉള്ള അവധി കൊടുക്കാന്‍  തീരുമാനമായി –Under Quality Improvement Programme). കുടുംബക്കാര്‍, ഭാര്യയും രണ്ടു വളരെ ചെറിയ കുട്ടികളുമായി മദിരാശിയില്‍ താമസിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ചുരുങ്ങിയ സ്കോളര്ഷിപ് (മാസം 250 രൂപ/)കൊണ്ടു ജീവിതം കഴിയണം, വല്ലപ്പോഴും കുഞ്ഞുങ്ങളെ കാണാന്‍ പോകാനുള്ള പൈസ പിശുക്കുകയം വേണം . അന്ന് ഇമെയില്‍ ഇല്ല. ഫോണ്‍ വിളിക്കാന്‍  തന്നെ ട്രങ്ക് കാള്‍ ബുക്ക് ചെയ്തു  മണിക്കൂറുകള്‍  കാത്തിരിക്കണം. ആഴ്ച്ചയിലൊരിക്കല്‍ ഭാര്യ അയക്കുന്ന ഇന്‍ലാന്‍ട് ലെറ്ററില്‍ എഴുതിയ കത്താണ് ഒരേ ഒരു ആശ്വാസം. കുട്ടികള്‍  രണ്ടും ചെറുത്‌, മൂന്നു വയസ്സും ഒരു വയസ്സും പ്രായം. കുഞ്ഞുമോള്‍ അച്ഛന്റെ കത്ത് പോസ്റ്റുമാന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എല്ലാവരെയും കാണിപ്പിച്ചു ആര്‍ക്കും വായിക്കാന്‍ കൊടുക്കാതെ കൊണ്ടു നടക്കുന്നതും, പത്രത്തില്‍ ഏതോ ഒരു കണ്ണാടി വച്ച ആളിന്റെ ഫോട്ടോ കീറി എടുത്തു "ഇതെന്റെ അച്ഛനാ" എന്ന് പറഞ്ഞു നടക്കുന്നതും പോലുള്ള കൊച്ചു കൊച്ചു വിശേഷങ്ങള്‍ എഴുതിയ കത്തുകള്‍. ഇത്തരം  കത്തുകള്‍ക്ക്  വേണ്ടി  ആകാംക്ഷയോടെ  കാത്തിരിക്കുന്ന ദിവസങ്ങള്‍.

ഞങ്ങള്‍  താമസിക്കുന്ന  കൃഷ്ണ ഹോസ്റ്റലില്‍ കത്ത് കൊണ്ടു വരുന്ന പോസ്റ്റുമാന്‍ വെള്ളച്ചാമി ഉച്ചക്കു ഞങ്ങളുടെ ഭക്ഷണ സമയത്തിനടുത്താണ് വരുക. പലപ്പോഴും വിശപ്പുന്റെന്കിലും അയാള്‍ വന്നു കഴിഞ്ഞു  കത്ത്തുന്റെങ്കില്‍  വായിച്ച ശേഷമേ  ഭക്ഷണം കഴിക്കാന്‍ പോകാറുള്ളൂ. കത്തില്ലെങ്കില്‍ ദൂരെ നിന്നു കാണുമ്പോഴേ അദ്ദേഹം പറയും. " എന്ന സാര്‍, ഇന്നെക്കും ഉണ്കള്ക്ക് കത്തില്ല, നാളെയ്ക്‌ കട്ടായം കൊണ്ടു വരേന് " എന്ന്. അയ്യാള്‍ പറയുന്ന രീതി കേട്ടാല്‍ കത്തില്ലാത്തത് അയാളുടെ കുറ്റമാണെന്ന് തോന്നും. പക്ഷെ വീട്ടിലെ  വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ പോലെയുള്ള ആള്കാര്ക് അയാളുടെ സ്നേഹപൂര്‍വമായ ആശ്വാസവചനങ്ങള്‍ കുളുര്‍മ്മ  നല്‍കിയിരുന്നു. കത്തുന്റെങ്കില്‍ സന്തോഷ പൂര്‍വ്വം കൊണ്ടു വരും, എന്നിട്ട് പറയും  " സാര്‍ ഇന്നേക്ക് നല്ലായിരുക്ക്, ഉങ്കളുക്കു രണ്ടു കത്തിരുക്ക്". നല്ല കറുത്തിരുണ്ടിരുന്ന വെള്ളചാമിയെ എനിക്ക് മറക്കാനാവില്ല, കാരണം ഇങ്ങനെ ഉള്ള പച്ച മനുഷ്യരുടെ മനസ്സിന്റെ നൈര്‍മ്മല്യവും സ്നേഹ സമ്പന്നമായ പെരുമാറ്റവുമാണ് ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നത്. നിറം കറപ്പായാലെന്തു സ്വന്തം പേര്  അന്വര്‍ഥമാക്കുന്ന   മനസ്സ്, വെള്ള ചാമി. വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന് നമസ്ക്കാരം.



4: തക്കാളിക്കും പാര

ഈ സംഭവവും ഡല്ഹിയില്‍ തന്നെ. എന്റെ ഒരു കുടുംബ സുഹൃത് അയാളുടെ നാട്ടുകാരനായ ഒരാളുമായി ഡല്ഹിയില്‍ എത്തി. ഗള്ഫിലേക്കുള്ള യാത്രാ മദ്ധ്യേ. ആള്ക്കു ഒന്നാം തരമായി തയ്യല്‍ (തുന്നല്‍) അറിയാം. തുന്നല്പ്പണി ചെയ്യാന്‍ ആണ് വിസയും കിട്ടിയത്. വിസ അടിക്കാനും ടിക്കറ്റു ഓക്കേ ആവാനും മൂന്നു നാല് ദിവസം താമസം ഉണ്ടായിരുന്നു. വെറുതെ ഇരിക്കേണ്ട എന്ന് പറഞ്ഞു അയാള്‍ എന്റെ അടുത്ത വീട്ടില്‍ നിന്നു ഒരു കൈത്തയ്യല്‍ യന്ത്രം വാങ്ങി രണ്ടു ദിവസം കൊണ്ടു എന്റെ മകള്കും മകനും രണ്ടു ജോഡി ഡ്രസ്സ് തയിച്ചു, അയാള്‍.

ആശാന് മലയാളം മാത്രമേ അറിയൂ. മറ്റൊരു ഭാഷയും അറിയില്ല. യാത്രയില്‍ മലയാളം അറിയാത്ത ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ ഒരു കടലാസ്സില്‍ അയാളെപ്പറ്റിയുള്ള എല്ലാ വിവരവും ഇംഗ്ലീഷില്‍ എഴുതി അയാളുടെ പോക്കറ്റില് സുരക്ഷിതമായി നിക്ഷേപിച്ചു. ആര് എന്ത് ചോദിച്ചാലും ഇതെടുത്ത് കാണിച്ചാല്‍ മതി എന്ന്. ശരിക്കും തക്കാളി കയറ്റി അയക്കുന്നതുപോലെ അയാളെ സൌദി അരേബ്യയിലേക്ക് അയച്ചു.

അയാള്‍ അവിടെ ചെന്നു ഒരു അറബിയുടെ കൂടെ തുന്നല്‍ ജോലിക്ക് ചേര്ന്നു. ആത്മാര്ഥത കൊണ്ടും പണിയിലുള്ള കഴിവ് കൊണ്ടും പെട്ടെന്ന് തന്നെ അയാള്‍ അറബിയുടെ കണ്ണിലുണ്ണിയായി. രണ്ടുകൊല്ലത്തിനകം വീട്ടിലെ കടം എല്ലാം തീര്ത്തു, പെങ്ങളുടെ കല്യാണം നടത്തി. വീട് നന്നാക്കി. അടുത്ത വര്ഷം നാട്ടില്‍ വരുന്നു എന്ന് അമ്മയോട് പറഞ്ഞു.

പക്ഷെ അവന്റെ ഈ ഉയര്ച്ചയില്‍ അസൂയാലുക്കളായ നമ്മുടെ നാട്ടുകാര്‍ അതേ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്ക്ക് ഇതു സഹിച്ചില്ല. ജോലി കിട്ടിയിട്ട് ഒരിക്കല്‍ പോലും വീട്ടിലേക്ക്‌ വരാത്ത അയാളുടെ മൃതശരീരമാണ് അമ്മയ്ക്കും വീട്ടുകാര്ക്കും കാണാന്‍ തിരിച്ചു കിട്ടിയത്. ഞങ്ങള്‍ അവനെ കയറ്റി അയച്ചു കഴിഞ്ഞു ഏതാണ്ട് മൂന്നു വര്ഷം കഴിഞ്ഞി രുന്നു, അപ്പോള്‍ . കേട്ടറിഞ്ഞത് കൂട്ടത്തിലുള്ളവര് ആരോ അയാളെ അപായപ്പെടുത്തി എന്നാണ്. ശരിയോ തെറ്റോ അറിയില്ല. പക്ഷെ അങ്ങനെ സംഭവിച്ചു എങ്കില്‍ അതിനു കാരണം അയാളുടെ ആത്മാര്ഥതയും ജോലിയിലുള്ള ശുഷ്കാന്തിയുമല്ലാതെ മറ്റൊന്നുമല്ല. അത്ര പാവവും നിഷ്കളങ്കനുമായ ഒരു ചെറുപ്പക്കാരന്‍. നമ്മുടെ നാട്ടുകാര്‍ നാട്ടില്‍ മാത്രമല്ല വിദേശത്ത് പോയാലും നമ്മുടെ തനി സ്വഭാവം, മറ്റുള്ളവര്ക്ക് 'പാര' വെക്കുന്ന സ്വഭാവം മറക്കുകയില്ലല്ലോ. ഒരു കുടുംബത്തിന്റെ എല്ലാമെല്ലാം ആയ ഒരാളിന്റെ ജീവന്‍ കൂടി അങ്ങനെ പൊലിഞ്ഞുപോയി. അതാണത്ഭുതം, സങ്കടവും.

3 :ഇതാ വ്യത്യസ്തനായ മറ്റൊരു സഹോദരതുല്യന്‍

ഞങ്ങള്‍ ഡല്ഹിയിലുള്ള കാലം. എന്റെ ഒരു സുഹൃത്തിന്റെ സഹോദരന്‍, ശ്രീമതിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന ആള്‍, പെട്ടെന്ന് ഡല്ഹിക്കു തിരിക്കുന്നു. സൌദിയില്‍ പോകാന്‍ അയലത്തെ സുഹൃത്തിന്റെ വിസ അടിപ്പിക്കാന്‍ ആണ് വരവ്. ഗംഭീരമായി വിമാനത്തില്‍ തന്നെ,. പക്ഷെ പുറപ്പെടുന്നതിനു ഏതാനും മണിക്കൂര്‍ മുമ്പാണ് ചേച്ചിക്ക് എന്താണ് കൊണ്ടു പോകേണ്ടത് എന്ന് ആലോചിച്ചത്. വിട്ടു, നേരെ ചാലക്കമ്പോളത്തിലേക്ക്. അര ചാക്ക് ഒന്നാം തരം കുത്തരി, ഒരു കുല കപ്പപഴം, (ചെങ്കദളി), കുറച്ചു ഉണക്ക മീന്‍ (കരുവാട് എന്ന് തിരുവനന്തപുരം ഭാഷ) ഇവയെല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി കൂടെ കയറ്റി.

ഇന്നത്തെപ്പോലെ സുരക്ഷാ പരിശോധന കര്‍ശനം അല്ല. എന്നാലും ബോംബയില്‍ മാറി കേറ്റിയതിനിടെ ആര്രോ CISF ലെ ഒരു വിരുതന്‍ കയ്യിലിരുന്ന ഉപകരണം കൊണ്ട് ചാക്കില്‍ ഒരു കുത്തു കൊടുത്തു. അരി കുറെ പുറത്തു ചാടി. ആള്‍ക്കാര്‍ ശ്രദ്ധിച്ചു. എന്താണ് . ആശാന്‍ അറിയാവുന്ന ഭാഷയില്‍ പറഞ്ഞു "അരിശു അരിശു ". ഏതായാലും മത്സ്യം ആരും കണ്ടില്ല. ഒരു വിധം ചാക്ക് വീട്ടില്‍ എത്തിച്ചു. പഴം വീട്ടില്‍ എത്തിയപ്പോള്‍ പായസം ആയി, കണ്ട പശുവിനു ഭക്ഷണവും. കുറെ നാള് കൂടി ഞങ്ങള്‍ നല്ല കുത്തരി ചോറ് ഉണ്ടിട്ടു. രണ്ടാഴ്ച്ചത്തെക്ക് കുത്തരി സുലഭം.

ആള്‍ ഭയങ്കര വൃത്തിക്കാരനാണ്. .ഞങ്ങളുടെ അടുത്ത വീട്ടിലെ പഞ്ചാബിക്കുട്ടി ഇടയ്ക് വീട്ടില്‍ വരും. ആ കുട്ടിയെ അയാള്ക്ക് അത്ര പിടിത്തമല്ല. ശ്രീമതിയോട് പറയും " ചേച്ചി, കേറ്റരുത്‌, കുളിക്കാത്ത ജാതിയാണ്, വല്ല രോഗവും വരും " എന്ന്. ഒരു ദിവസം ആ കുട്ടി ഞങ്ങ ളുടെ വീട്ടിനകത്തു കയറി. ആശാന് കക്ഷിയെ പുറത്താ ക്കണം. " അന്തര്‍ ആവോ " എന്ന് പറഞ്ഞാല്‍ അകത്തു വരൂ എന്നാണ് എന്ന് അറിയാം. അതുകൊണ്ടു കക്ഷി പുറത്തിറങ്ങി നിന്നിട്ട് കുട്ടിയെ വിളിച്ചു പറഞ്ഞു "അന്തര്‍ ആവോ ", പുറത്തേക്ക് ആന്ഗ്യം കാണിച്ചു. ഞങ്ങള്‍ എല്ലാം തല അറഞ്ഞു ചിരിച്ചു അന്ന്.

പുറത്തു പോയാല്‍ അയാള്‍ ഒന്നും കഴിക്കുകയില്ല. ബ്രിട്ടാനിയ ബിസ്ക‌റ്റ് അല്ലാതെ. കാലാവസ്ഥ മാറുമ്പോള്‍, ഡല്ഹിയില്‍ ചിലപ്പോള്‍ ഈച്ചശല്യം വളരെ കൂടുതല്‍ കാണാം. കക്ഷിക്ക് ഈച്ചയെ ഭയങ്കര അറപ്പാണ്. ഭക്ഷണം കഴിക്കുമ്പോള്‍, ആരെങ്കിലും വീശി കൊടുക്കണം. മറ്റുള്ളവര്‍ കഴിക്കുമ്പോള്‍ അയാള്‍ വീശിതരും. " വേഗം കഴിക്കൂ, എന്റെ കൈ കഴയ്ക്കുന്നു " എന്ന് പറഞ്ഞുകൊണ്ട്. ഒരു ദിവസം ബസ്സില്‍ നിന്നു ഓടിയിറങ്ങി വന്ന പാടേ " ചേച്ചി ഡെറ്റോള്‍ എവിടെ " എന്ന് ചോദിച്ചുകൊണ്ട്. കാരണം ബസ്സില്‍ വച്ചു ഒരീച്ച ആശാന്റെ മുഖത്ത് ഇരുന്നു. മുഖവും കയ്യും എല്ലാം കഴുകി കഴിഞ്ഞാണ് ഇതു പറഞ്ഞതു.

ഇങ്ങനെയും ഒരാള്‍, ശുദ്ധഗതിക്കാരന്‍, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നിഷ്കളങ്കന്‍, എന്നാലും അയാളുടെ ചെയ്തികളില്‍ നിന്ന് ഞങ്ങള്ക്ക് ഓര്ത്തോ ര്ത്തു ചിരിക്കാന്‍ എന്നും എന്തെങ്കിലും ഉണ്ടാവുമാ യിരുന്നു .

2016 ഒക്‌ടോബർ 27, വ്യാഴാഴ്‌ച

പാവം പത്രോസ്

“വര്‍ഷങ്ങള്ക് മുന്പ് ഒരുദിവസം കറുത്തുമെല്ലിച്ച ഒരാള്‍ ഞങ്ങളുടെ വീട്ടി ലേക്ക് കയറി വന്നു. കയ്യില്‍ ഒരു ചെറിയ സഞ്ചി മാത്രം. അച്ഛനുമായി അയാള്‍ കുറച്ചധികസമയം സംസാരിക്കുന്നത് കണ്ടു. പിന്നീടാണ് ഞങ്ങള്ക്കു മനസ്സിലാ യത് കിടക്കാന്‍ ഒരിടം തേടി വന്ന പുതിയ പോസ്റ്റുമാന്‍ ആണെന്നു. ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തെ ഉപയോഗശൂന്യമായ ഒരു മുറിയില്‍ അയാള്‍ കയറിക്കൂടി. സൌജന്യമായി തന്നെ.

കൃത്യം ഒന്‍പതു മണിക്ക് മുമ്പുതന്നെ അയാള്‍ വടക്കേക്കരയിലുള്ള പോസ്റ്റാഫീസിലേക്കു പോകുമായിരുന്നു. എങ്കിലും ഉച്ചയോടുകൂടി അയാള്‍ തിരിച്ചെത്തും. പിന്നീടാണ് അയാളുടെ വീട്ടു ജോലികള്‍ തുടങ്ങുന്നതു. ഭക്ഷണം പാചകം ചെയ്യലും തുണി അലക്കലും മറ്റും. അന്നത്തെ കുട്ടനാട് ഇന്നത്തെ പോലെയല്ല. പല വീടുകളിലും കത്ത് കൊടുക്കുവാന്‍ വള്ളത്തില്‍ തന്നെ പോകണം. അടുത്ത കടകളിലോ അയല്പക്കക്കാരുടെ കയ്യിലോ അയാള്‍ കത്ത് എല്പിച്ചിരുന്നു. മണി ഓര്‍ഡര്‍ മാത്രം ചില്ലറ മാറി അയാള്‍ നേരിട്ടു കൊടുക്കുമായിരുന്നു. അയച്ച തുക അനുസരിച്ച് അയാളുടെ കിട്ടാനുള്ള കമ്മീഷനു വേണ്ട ചില്ലറ മാറി ക്കൊണ്ടുതന്നെ. കത്തുകളില്‍ തന്നെ കൂടുതലും പോസ്റ്റ് കാര്‍ഡുകള്‍ ആയിരുന്നു.

അയാളെപ്പറ്റിയോ അയാളുടെ കുടുംബത്തെപ്പറ്റി  ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. എങ്കിലും നാട്ടിലെ ഓരോ വാര്‍ത്തയും അയാള്‍ക്കറിയാമായിരുന്നു. . വല്ലപ്പോഴും എത്തുന്ന ഒരു അതിഥി ആയിട്ട് കൂടി ഒരു ഗ്ലാസ് കട്ടന്‍ കാപ്പി അച്ഛന്‌ അയാള്‍ കരുതിയിരുന്നു. മിക്ക ദിവസങ്ങളിലും അവര്‍ തമ്മിലുള്ള ആശയ വിനിമയം ഒരു ചെറുചിരിയില്‍ തുടങ്ങി ഉടന്‍ തന്നെ അവസാനിക്കുന്ന ഒന്നായിരുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി. പെട്ടെന്ന് കുറെ ദിവസം അയാളെ തുടര്‍ച്ചയായി കണ്ടില്ല. അയാള്‍ അവിടെ താമസമുണ്ടെന്നു പോലും ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വീണ്ടും ഒരു ദിവസം ആ മുറിയില്‍ അനക്കങ്ങള്‍ കേട്ട് തുടങ്ങി. അയാള്‍ അവിടെ ഉണ്ട്, ഞങ്ങള്‍ ഊഹിച്ചു. എന്‍റെ അച്ഛന് പതിവിലും കൂടുതല്‍ സമയം അയാളുടെ കൂടെ ചിലവഴിച്ചു. ഞങ്ങള്‍ കാരണം തിരക്കി. അയാള്‍ സ്ഥലം മാറ്റം കിട്ടി പോകുകയാണ്.

കുറച്ചു സമയം കഴിഞ്ഞു അയാളുടെ മുറിയില്‍ നിന്നും തീയും പുകയും കണ്ടു. ഞങ്ങള്‍ അച്ഛനോട് പറഞ്ഞു “ പത്രോസിന്റെ  മുറിയില്‍ തീപിടുത്തം“. അച്ഛന്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ കുഴപ്പമൊന്നുമില്ല,  അയാള്‍ കെട്ടുകണക്കിന് കാര്‍ഡുകള്‍ ഓരോന്നായി തീയിടുകയാണ്.

അച്ഛന്‍ ഇതേപ്പറ്റി അയാളോട് ചോദിച്ചു. ഇതു താങ്കള്‍  ചെയ്യുന്നത് തെറ്റല്ലേ ? നിങ്ങള്‍ കാപ്പി ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെയാണോ?

എന്നാല്‍ അയാള്‍ക്ക് തന്‍റെ പ്രവര്‍ത്തിയില്‍ യാതൊരു  കുറ്റബോധവും തോന്നിയില്ല.

അയാള്‍ പറഞ്ഞു." സാര്‍ ഈ കത്തുകള്‍ ഒന്നു നോക്കിയെ . എല്ലാത്തിലും വിഷയം ഒന്നു തന്നെ. ഇവിടെ സുഖം, അവിടെയും അങ്ങനെ തന്നെയല്ലേ? പിന്നെ എനിക്കാണോ സാറേ അസുഖം."
അല്പം നീരസത്തോടെയാണ് അയാള്‍ ചോദിച്ചത്. ഇതിന്റെ ഉത്തരം അച്ഛന്റെ കൈവശവും ഇല്ലായിരുന്നു.”

Adapted from the blog of my wife  Malathy: http://nirmalasseril.blogspot.in/