ഈ സംഭവവും ഡല്ഹിയില്‍ തന്നെ. എന്റെ ഒരു കുടുംബ സുഹൃത് അയാളുടെ നാട്ടുകാരനായ ഒരാളുമായി ഡല്ഹിയില്‍ എത്തി. ഗള്ഫിലേക്കുള്ള യാത്രാ മദ്ധ്യേ. ആള്ക്കു ഒന്നാം തരമായി തയ്യല്‍ (തുന്നല്‍) അറിയാം. തുന്നല്പ്പണി ചെയ്യാന്‍ ആണ് വിസയും കിട്ടിയത്. വിസ അടിക്കാനും ടിക്കറ്റു ഓക്കേ ആവാനും മൂന്നു നാല് ദിവസം താമസം ഉണ്ടായിരുന്നു. വെറുതെ ഇരിക്കേണ്ട എന്ന് പറഞ്ഞു അയാള്‍ എന്റെ അടുത്ത വീട്ടില്‍ നിന്നു ഒരു കൈത്തയ്യല്‍ യന്ത്രം വാങ്ങി രണ്ടു ദിവസം കൊണ്ടു എന്റെ മകള്കും മകനും രണ്ടു ജോഡി ഡ്രസ്സ് തയിച്ചു, അയാള്‍.
ആശാന് മലയാളം മാത്രമേ അറിയൂ. മറ്റൊരു ഭാഷയും അറിയില്ല. യാത്രയില്‍ മലയാളം അറിയാത്ത ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍ ഒരു കടലാസ്സില്‍ അയാളെപ്പറ്റിയുള്ള എല്ലാ വിവരവും ഇംഗ്ലീഷില്‍ എഴുതി അയാളുടെ പോക്കറ്റില് സുരക്ഷിതമായി നിക്ഷേപിച്ചു. ആര് എന്ത് ചോദിച്ചാലും ഇതെടുത്ത് കാണിച്ചാല്‍ മതി എന്ന്. ശരിക്കും തക്കാളി കയറ്റി അയക്കുന്നതുപോലെ അയാളെ സൌദി അരേബ്യയിലേക്ക് അയച്ചു.
അയാള്‍ അവിടെ ചെന്നു ഒരു അറബിയുടെ കൂടെ തുന്നല്‍ ജോലിക്ക് ചേര്ന്നു. ആത്മാര്ഥത കൊണ്ടും പണിയിലുള്ള കഴിവ് കൊണ്ടും പെട്ടെന്ന് തന്നെ അയാള്‍ അറബിയുടെ കണ്ണിലുണ്ണിയായി. രണ്ടുകൊല്ലത്തിനകം വീട്ടിലെ കടം എല്ലാം തീര്ത്തു, പെങ്ങളുടെ കല്യാണം നടത്തി. വീട് നന്നാക്കി. അടുത്ത വര്ഷം നാട്ടില്‍ വരുന്നു എന്ന് അമ്മയോട് പറഞ്ഞു.
പക്ഷെ അവന്റെ ഈ ഉയര്ച്ചയില്‍ അസൂയാലുക്കളായ നമ്മുടെ നാട്ടുകാര്‍ അതേ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവര്ക്ക് ഇതു സഹിച്ചില്ല. ജോലി കിട്ടിയിട്ട് ഒരിക്കല്‍ പോലും വീട്ടിലേക്ക് വരാത്ത അയാളുടെ മൃതശരീരമാണ് അമ്മയ്ക്കും വീട്ടുകാര്ക്കും കാണാന്‍ തിരിച്ചു കിട്ടിയത്. ഞങ്ങള്‍ അവനെ കയറ്റി അയച്ചു കഴിഞ്ഞു ഏതാണ്ട് മൂന്നു വര്ഷം കഴിഞ്ഞി രുന്നു, അപ്പോള്‍ . കേട്ടറിഞ്ഞത് കൂട്ടത്തിലുള്ളവര് ആരോ അയാളെ അപായപ്പെടുത്തി എന്നാണ്. ശരിയോ തെറ്റോ അറിയില്ല. പക്ഷെ അങ്ങനെ സംഭവിച്ചു എങ്കില്‍ അതിനു കാരണം അയാളുടെ ആത്മാര്ഥതയും ജോലിയിലുള്ള ശുഷ്കാന്തിയുമല്ലാതെ മറ്റൊന്നുമല്ല. അത്ര പാവവും നിഷ്കളങ്കനുമായ ഒരു ചെറുപ്പക്കാരന്‍. നമ്മുടെ നാട്ടുകാര്‍ നാട്ടില്‍ മാത്രമല്ല വിദേശത്ത് പോയാലും നമ്മുടെ തനി സ്വഭാവം, മറ്റുള്ളവര്ക്ക് 'പാര' വെക്കുന്ന സ്വഭാവം മറക്കുകയില്ലല്ലോ. ഒരു കുടുംബത്തിന്റെ എല്ലാമെല്ലാം ആയ ഒരാളിന്റെ ജീവന്‍ കൂടി അങ്ങനെ പൊലിഞ്ഞുപോയി. അതാണത്ഭുതം, സങ്കടവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ