2016 നവംബർ 9, ബുധനാഴ്‌ച

ജീവിതത്തില്‍ ഞാന്‍ കണ്ട ചിലര്‍ - 14: ആദ്യത്തെ വിദേശ ജോലിയും പൂര്‍വ വിദ്യാര്‍ഥിക ളുടെ സഹായവും

വൈകിയാണെങ്കിലും ആദ്യമായി വിദേശത്ത് ഒരു ജോലി കിട്ടുവാന്‍ സഹായിച്ച രണ്ടു പൂര്‍വവിദ്യാര്ഥികളെ സ്മരിക്കാന്‍ ഈ കുറിപ്പുപ യോഗിക്കുന്നു.

തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പാസായി അദ്ധ്യാപനജോലിയില്‍ പ്രവേശിച്ചത്‌ തന്നെ ഉന്നത വിദ്യാഭ്യാസത്തിനു പോകണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. വീട്ടിലെ സാഹചര്യങ്ങളും സഹോദരങ്ങളോോടുള്ള ഉത്തരവാദിത്വവും മൂലം ഉടനെ അതിനു കഴിഞ്ഞില്ലെങ്കിലും ആര്‍ ഈ സിയില്‍ നിന്ന് ഒരു വര്ഷത്തെ ശമ്പളം ഇല്ലാത്ത അവധിയെടുത്ത് മദിരാശി ഐ ഐ ടിയില്‍ നിന്ന് എം ടെക് എടുക്കാന്‍ കഴിഞ്ഞു. മൂന്നു മദ്ധ്യ വേനല്‍ അവധി ക്കാലത്ത്‌ മദിരാശിയിലെ 42-43 ഡിഗ്രി ചൂടില്‍ തുടര്ച്ചയായി മൂന്നു സമ്മര്‍ സ്കൂള്‍ വിജയകരമായി പൂര്ത്തിയാ ക്കിയവര്ക്ക് കുറച്ചുപേര്ക്ക് ‌ മെരിറ്റ് അടി സ്ഥാനത്തില്‍ രണ്ടാം വര്ഷത്തേക്ക് നേരിട്ടു പ്രവേശനം കിട്ടിയ കൂട്ടത്തില്‍ എനിക്കും കിട്ടി.സാധാരണ എം ടെക്കിനു രണ്ടു വര്ഷം വേണമായിരുന്നു പഠനം. അങ്ങനെ ഒരു വര്ഷം കൊണ്ടു എം ടെക് പൂര്ത്തിയാക്കാന്‍ കഴിഞ്ഞു. വര്ഷങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ ആര്‍ ഈ സിയില്‍ നിന്ന് തന്നെ ശമ്പളത്തോടെയുള്ള അവധിയില്‍ ഡല്ഹി ഐ ഐ റ്റി യില്‍ നിന്ന് പി എച് ഡി യും എടുക്കാന്‍ കഴിഞ്ഞു. തിരിച്ചു വന്നു പോസ്റ്റ് ഡോക്ടോറല്‍ ഗവേഷണത്തിന് പല വിദേശ യൂനിവെര്സിറ്റികളിലും ശ്രമിച്ചു. എങ്കിലും ഒന്നും തരമായില്ല.

മെല്ലെ മെല്ലെ കുട്ടികള്‍ രണ്ടും വലുതായി. അവര്‍ 10 - 12 ക്ലാസ്സുകളില്‍ ആയപ്പോള്‍ എല്ലാ ശ്രമങ്ങളും നിര്ത്തി അവര്ക്ക് വേണ്ട പ്രോത്സാഹനം നലകാന്‍ ശ്രീമതിയുടെ കൂടെ ഞാനും വേണമെന്ന് തോന്നി വിദേശ ജോലിയുടെ മോഹം തല്ക്കാലം അടക്കി വച്ചു. ദൈവാനുഗ്രഹത്താല്‍ മകള്ക്ക് ആര്‍ ഈ സിയിലും മകന് കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലും അവരുടെ സ്വന്തം കഴിവ് കൊണ്ടു തന്നെ പ്രവേശനം ലഭിച്ചു. അങ്ങനെ ജീവിതം നല്ല നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് ഒരു ഈ-മെയില്‍ കത്ത് വന്നത്.

സിങ്കപ്പൂരില്‍ നിന്നാണ് കത്ത്. കുറെ വര്ഷം മുമ്പ് ആര്‍ ഈ സിയില്‍ ഞാന്‍ കണ്ട്രോള്‍ സിസ്റ്റം പഠിപ്പിച്ച ശിവദാസ് എന്ന എന്റെ ഒരു വിദ്യാര്ഥിയുടെതാണ്. അയാള്‍ “ സിങ്കപ്പൂര്‍ ഡാറ്റ സ്റ്റൊറെജ് ഇന്സ്ട്ടിട്യൂട്” എന്ന ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അവരുടെ പല പ്രോജക്ടുകളിലും കണ്ട്രോള്‍ സിസ്റ്റത്തില്‍ അടിസ്ഥാനമായ അറിവുള്ള ഒരാളിന്റെ ഉപദേശം വേണം. സാറിനു താല്പര്യം ഉണ്ടെങ്കില്‍ ബയോഡാറ്റ അയാളുടെ ബോസ്സിന് അയക്കുക” ഇതാണ് ഈ-മെയിലിലെ ചുരുക്കം. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണെങ്കിലും ഒരു ബയോഡാറ്റ ഉണ്ടാക്കി തായ്‌വാന്‍കാരനായ ബോസ്സിന് അയച്ചു. ഏതായാലും ശിവദാസിന്റെ സഹായം കൊണ്ടോ ബയോഡാറ്റ തൃപ്തികരം ആണെന്ന് കണ്ടത് കൊണ്ടോ ബോസ്സ് താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ ഒരു ഇന്റര്‍ വ്യൂ വിനു  ചെല്ലണം.

ഭാഗ്യവശാല്‍ ഞാന്‍ അന്ന് ഹവായിയിലെ ഹോണോലുലുവില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു കൊണ്ഫെരന്സിനു പോകാന്‍ തുടങ്ങുന്ന സമയം ആയിരുന്നു. തിരിച്ചു വരുന്ന വഴി അവിടെ ഇന്റര്‍ വ്യുഉവിനു ചെല്ലാം എന്നു ഏറ്റു. ഹവായിയില്‍ പ്രബന്ധം അവതരിപ്പിച്ചു തിരിച്ചു വന്ന വഴി മറ്റൊരു പൂര്‍വവിദ്യാര്ഥിയായ സുരേഷ് പണിക്കര്‍ വിമാന താവളത്തില്‍ വന്നു .സുരേഷ് പണിക്കര്‍ നെടുമുടി മാത്തൂര്‍ കുടുംബാംഗമായ പണിക്കര്‍ സാറിന്റെ മകനാണ്. കോഴിക്കോട്ടു പഠിച്ചിരുന്ന നാല് വര്ഷവും യൂണിവേര്സിറ്റി്യില് കഥകളിക്കു ഒന്നാം സ്ഥാനം വാങ്ങിയ ആള്‍. ആസ്ട്രെ്ലിയായില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞു സിങ്കപ്പൂരില്‍ ജോലി നോക്കുന്നയാള്‍. പുലര്ച്ചെ നാല് മണിക്ക് ചാംഗി വിമാനത്താവളത്തില്‍ വന്നു എന്നെ കൂട്ടി അയാളുടെ ഫ്ലാറ്റില്‍ താമസ സൗകര്യം ചെയ്തു. രാവിലെ പ്രഭാത കാര്യങ്ങള്‍ കഴിച്ചു ശിവദാസിന്റെ സ്ഥാപനത്തിലേക്ക് ടാക്സിയില്‍ കയറ്റി വിട്ടു സുരേഷ്.

ഇന്റര്‍ വ്യൂ കാര്യമായിട്ട് ഒന്നും ഇല്ലായിരുന്നു. ശിവദാസിന്റെ ബോസ്സ് ടോണി ഹ്വാനഗ് അവരുടെ ഗവേഷണസ്ഥാപനം കൊണ്ടു നടന്നു കാണിച്ചു. അവിടെ ചെയ്യുന്ന ചില പ്രോജെക്ടുകളും പരിചയപ്പെടുത്തി. കമ്പ്യൂട്ടരിന്റെ ഹാര്ഡ്ല ഡിസ്കിന് ആവശ്യമായ കണ്ട്രോള്‍ സിസ്റ്റം ആണ് അവരുടെ ഗവേഷണ മേഖല. അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു എനിക്കും എന്നെ ഉപയോഗപ്പെടുത്താമെന്നു അവര്ക്കും തോന്നിയത് കൊണ്ടു അവര്‍ ആറുമാസത്തെ കൊണ്ട്രാക്ടില്‍ ജോലി വാഗ്ദാനം ചെയ്തു. വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മോശമല്ല എന്ന് ശിവദാസ് പറഞ്ഞു. എനിക്കും ഭാര്യക്കും യാത്രച്ചിലവും മറ്റും അവരുടെ നിയമം അനുസരിച്ച് കിട്ടും. ഒരു വര്ഷ്ത്തെ അവധി എടുത്തു അങ്ങനെ സിങ്കപ്പൂരില്‍ ജോലിക്ക് എത്തി.

ആറുമാസം ആണെങ്കിലും പരമാവധി ഒരു വര്ഷം വരെ ആകാന്‍ സാദ്ധ്യതയുണ്ട് എന്ന് ടോണി പറഞ്ഞു. ശിവദാസിന്റെ കൂടെത്തന്നെ പേയിംഗ് ഗസ്റ്റായി താമസവും ഉറപ്പിച്ചു, അയാളുടെ ഇരട്ട കിടപ്പുമുറി ഫ്ലാറ്റില്‍. അത്യാവശ്യം ഒരു കട്ടില്‍ മാത്രമേ വാങ്ങേണ്ടി വന്നുള്ളൂ. ശിവദാസും ഭാര്യ പ്രിയയും മകള്‍ ഗായത്രിയും എനിക്കും ശ്രീമതിക്കും നല്ല കൂട്ടായി. പേരക്കുട്ടികള്‍ ഇല്ലാത്ത ഞങ്ങള്ക്ക് ഗായത്രി ( അമ്മു) അങ്ങനെ ആദ്യത്തെ പേരക്കുട്ടിയും ആയി. 

കുട്ടികളെ പിരിഞ്ഞു ആദ്യമായി താമസിക്കുകയായിരുന്നു എങ്കിലും ശിവദാസിന്റെയും കുടുംബത്തിന്റെയും സ്നേഹപൂര്വ്വം ആയ പെരുമാറ്റവും സുരേഷിന്റെ സഹായവും ആയപ്പോള്‍ ജീവിതം സന്തോഷകരമായി മുന്നോട്ടു നീങ്ങി.


ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ നാളുകള്‍.
ഇപ്പോഴും സിങ്കപ്പൂരില്‍ ജോലി ചെയ്യുന്ന സുരേഷ് പണിക്കര്ക്കും കാലിഫോര്ണിയയില്‍ ജോലി ചെയ്യുന്ന ശിവദാസിനും കുടുംബത്തിനും ഞങ്ങളുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ