സോവിയറ്റ് യുണിയനിലെ അനിഷേധ്യ നേതാവായി രുന്ന ഗോര്ബച്ചേവിന്റെ പെരെസ്ട്രോയിക്കയുടെയും ( നവീകരണം) ഗ്ലാസ്നോസ്റ്റിന്റെയും (സുതാര്യത) അനന്തരഫലമായി യു എസ് എസ് ആറ് പല രാജ്യങ്ങള്‍ ആയി വിഘടിച്ചുവല്ലോ. അതിനു ശേഷം യുക്രെയിന്‍ ലിത്വേനിയ അസറ്ബൈജാന് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി ലായി.തോഴിലില്ലായ്മ വര്ദ്ധിച്ചു. ജോലിക്കു വേണ്ടി പല രും പല രാജ്യങ്ങളിലും അലയേണ്ടിവന്നു, കുവൈറ്റ് യുദ്ധം കഴിഞ്ഞു ഇറാഖികളെപ്പോലെ.
അദനയില്‍ വച്ച് ഞങ്ങള് ഒരു യുക്രേനിയന്‍ ഡോക്റ്റ റെയും കുടുംബത്തെയും പരിചയപ്പെട്ടു. ഡോക്റ്ററും ഭാര്യയും രണ്ടു കുട്ടികളുമായി അവിടെ താമസിക്കുന്നു. മകള് ടര്ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ആണു പഠിക്കുന്നതു. ആ കുട്ടി കൈ നിറയെ കുപ്പിവളകള് ഇട്ടിരിക്കുന്നു. കണ്മഷിയും ഉപയോഗിക്കാറുണ്ടു. അവളുടെ കൂട്ടുകാരി പാകിസ്ഥാന്‍കാരിയായിരുന്നു.. ഇന്ത്യയെപ്പറ്റി ആ കുട്ടി ഒരു പാടു കാര്യങ്ങള്‍ മനസ്സി ലാക്കി വച്ചിരിക്കുന്നു. നൃത്തത്തില്‍ താല്പര്യവും നല്ല അറിവും ഉള്ള ആ കുട്ടിക്കു ഭരതനാട്യത്തിലെ മുദ്രകള് ചിലതു അറിയാം. അതു ഞങ്ങളെ കാണിച്ചു. ശരിയാ ണൊ എന്നു ചോദിച്ചു . അവരുടെയൊക്കെ വിചാരം ഇന്ത്യയില്‍ ഉള്ളവര്ക്കെല്ലാം ഭരതനാട്യവും കുച്ചിപ്പുടി യും അറിയാമെന്നാണു. ആ കുട്ടി കാണിച്ചതെല്ലാം ശരിയെന്നു പറഞ്ഞു തല്കാലം പൂച്ചു പുറത്താകാതെ രക്ഷപെട്ടു. ഡോക്ടര്‍ മലേറിയായുടെ സ്പെഷ്യലിസ്റ്റ് ആണു. നമ്മൂടെ ഉപഭൂഖണ്ഡത്തില് മലേറിയാ വളരെ ഉണ്ടെന്നും ലോകാരോഗ്യസംഘടയില്‍ ഒരു ജോലിക്കു അദ്ദേഹം അപേക്ഷിക്കുകയാണെന്നും പറഞ്ഞു . അപേക്ഷാഫോറം പൂരിപ്പിച്ചതില് തെറ്റുണ്ടൊ എന്നെല്ലാം അദ്ദെഹം വീണ്ടും വീണ്ടും ചോദിച്ചു. പൊതുവെ തുറ്കി യിലും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ഗ്ലീഷ് അല്പം മോശമായതുകൊണ്ടു ഞാന്‍ കഴിവതും അദ്ദേഹത്തെ പ്രോത്സാഹിപ്പിചു. മകള്കും ഭാര്യയ്കും വളരെ താല്പര്യമായിരുന്നു ഇതു. മകന് എഞ്ചിനീയറി ങ്ങിനു തയാറെടുപ്പു നടത്തുകയായിരുന്നു. അയാള്കു മാത്രം ഇന്ത്യക്കാരോടു വലിയ താല്പര്യം കണ്ടില്ല.
മറ്റൊരു യുക്രേനിയന് പ്രൊഫെസ്സര് എന്റെ കൂടെ യൂനിവെര്സി റ്റിയില് ജോലി ചെയ്യുന്നുണ്ടായിരുന്നു. പ്രൊഫസര്ക്ക് രണ്ടു ആണ്‍കുട്ടികളായിരുന്നു. ഒരാള് മൊസ്കോയില് കമ്പ്യൂട്ടര് സയന്സു പഠിക്കുന്നു. പക്ഷെ അയാള് ഒരു ഇന്ത്യന് ഗുരുവിന്റെ കൂടെ യോഗയും മറ്റും പരിശീലിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു. പഠിത്ത ത്തില്‍ താല്പര്യം കുറഞ്ഞു വരുന്നതായി അദ്ദേഹം പരാതി പറഞ്ഞു. അവധിക്കു അദനയില് വന്നപ്പോള് അയാളെ എന്റെ അടുത്തു പറഞ്ഞുവിട്ടു. അയാള്കു ഇന്ത്യയിലെ ഗുരുക്കന്മാരെ പ്പറ്റിയുള്ള സംശയങ്ങള്ക്ക് അന്ത്യം ഇല്ലായിരുന്നു. അയാള്ക്ക് ഞങ്ങളുടെ ഗുരു ആരാണെന്നു അറിയണം. അവരുടെ വിചാരം ഇന്ത്യ ക്കാര്ക്കെല്ലാം ഒരു ഗുരു ഉണ്ടാകും എന്നും ഗുരു ഇല്ലാതെ ഒന്നും പഠിക്കാന് കഴിയുകയില്ല എന്നും ആണു. ഒരര്ത്ഥ ത്തില്‍ അത് ശരിയാണെങ്കിലും ആ കുട്ടി ഉദ്ദേശിച്ചത് സന്യാസത്തിനുള്ള ഗുരുവാണെന്നു പിന്നീട് മനസ്സി ലായി. ഞങ്ങള് തിരിച്ചു പോരുന്നതിനു മുന്പു മകന് ഹിമാലയത്തിലെ ഒരു ആശ്രമത്തില്‍ സന്യാസത്തിനു പോയി എന്ന വിവരം അദ്ദേഹം വേദനയോടെ അറിയി ച്ചു. ഭാഗ്യത്തിനു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകന് അച്ഛന്റെ ആഗ്രഹത്തിനൊത്തു ഉയരാന് കഴിഞ്ഞു എന്ന് അദ്ദേഹം അറിയിച്ചു. കുറച്ചു നാള്‍ ഞങ്ങള്‍ തമ്മില്‍ ഇ-മെയില്‍ ബന്ധം ഉണ്ടായി രുന്നു. ഗവേഷണത്തില്‍ പ്രഗത്ഭനായ അദ്ദേഹം ഇപ്പോള് അമേരിക്കയില് ഒരു യൂണീവേസിറ്റിയില് ജോലി ചെയ്യുന്നു. മകന് അമേരിക്കന്‍ യുണിവേര്സിറ്റിയില് പഠിക്കുന്നു. ഒരു കുഴിയുണ്ടെങ്കില് കുന്നും ഉണ്ടാകു മെന്നു തീറ്ചയാണല്ലൊ.
എന്റെ ഒരു യുവ സുഹൃത്ത് , എഞ്ചിനീയറിംഗ് കൊളെജിലെ അദ്ധ്യാപകന്‍ സുന്ദരിയായ ഭാര്യയേയും ഓമനയായ പൊന്നു മകനെയും നിഷ്കരുണം ഉപേക്ഷിച്ചു കേരളത്തിലെ ഒരു ' ഗുരു' വിന്റെ കൂടെ സ്ഥിരമായി ചേര്‍ന്നത് എനിക്കോര്‍മ്മ വന്നു.
"ഉദരം മൂലം ബഹു വിധ വേഷം" എന്ന് പറയുന്നത് പോലെ ജീവിക്കാന്‍ വേണ്ടി ഊര് ചുറ്റുന്ന ചില ദേശാടന പക്ഷികള്‍ . അവരെയും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു.
USSR മാപ് കാണുക( Pictures from Google Images)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ