2016 നവംബർ 3, വ്യാഴാഴ്‌ച

ഞാന്‍ കണ്ട ആള്‍ക്കാര്‍ - 8 മലയാളി മങ്ക തുര്കിക്കാരന്റെ വീട്ടമ്മ

ഞങ്ങള്‍ രണ്ടു പേരും കുറച്ചുനാള്‍ തുര്ക്കിയിലെ അദന എന്ന സ്ഥലത്ത് താമസിച്ചിരുന്നു, അവിടത്തെ ചുക്കുരോവ യൂണിവെസിറ്റിയില്‍ അദ്ധ്യാപകനായി കുറച്ചു നാള്‍ ജോലി ചെയ്തപ്പോള്‍. ഇടയ്ക്ക് പാസ്പോര്ട്ടു സംബന്ധമായി അങ്കാറയില് ഇന്ത്യന് എംബസ്സിയില്‍ പോയപ്പോള്‍ അവിടെ നിന്നും അറിഞ്ഞു ഞങ്ങളെ കൂടാതെ ഒരു അര ഇന്ത്യന്‍ പൌരന്‍ കൂടി അഡനാ യില്‍ ഉണ്ട് എന്ന്. പേര് സുബൈദ. ചാലക്കുടിക്കടുത്തു ജനിച്ച ഒരു തനി നാട്ടിന്പുറക്കാരിയായ സുബൈദ എങ്ങനെ തുറ്കിയിലെത്തി എന്നതു രസകരമാണു.
സുബൈദയുടെ അകന്ന ബന്ധത്തില്‍ ഉള്ള ചില നാട്ടുകാര്‍ സൌദിയില് ജോലി ചെയ്തിരുന്നു. അവരുടെ സുഹൃത്തായിരുന്നു റഹീം എന്ന തുര്ക്കിക്കാരന്‍. ഇന്ത്യക്കാരുടെ രീതികള് കണ്ടു ഇഷ്ടപ്പെട്ടു അയാള്‍ ഒരു ഇന്ത്യക്കാരിയെ, പ്രത്യേകിച്ചും മലയാളി പെണ്കുട്ടിയെ തന്നെ, കല്യാണം കഴിക്കാന് താല്പര്യം പ്രകടിപ്പിചു. ഇതിനു വേണ്ടി അയാള്‍ സുഹൃത്തുക്കളുടെ കൂടെ നാട്ടില് വന്നു. കൂട്ടുകാര്‍ സുബൈദയുടെ വീട്ടുകാരു മായി അയാളെ പരിചയപ്പെടുത്തി. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകളനുഭവിച്ചിരുന്ന കുടുംബമായിരുന്നു സുബൈദയുടെ. അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു. വിവാഹിതരായ സഹോദരങ്ങള് ചെറിയ വരുമാനം കൊണ്ടു രണ്ടറ്റവും മുട്ടിക്കാന് വിഷമിക്കുന്നവരാ യിരുന്നു. ആ കുടുംബത്തിനു ഒരു സഹായം ആകട്ടേ എന്നു അവര് വിചാരിച്ചു.
പക്ഷെ സുബൈദയുടെ ഉമ്മയ്കു തന്റെ ഒരേ ഒരു മകളെ ഇത്രയും ദൂരെ അയക്കുന്നതിനു തീരെ താല്പര്യം ഇല്ലായിരുന്നു. സുബൈദയെ കണ്ടു മോഹിച്ചെങ്കിലും നിരാശനായി റഹിം തിരിച്ചുപോയി. ആശ തീരെ കൈവെടിഞ്ഞില്ല എന്നു മാത്രം.

ഒരു വറ്ഷം കഴിഞ്ഞു കൂട്ടുകാരുടെ കൂടെ റഹിം വീണ്ടും ചാലക്കുടിയില് എത്തി. യാതൊരു പരിചയവുമില്ലാത്ത ഒരു വിദേശി വീണ്ടും വിവാഹാഭ്യര്ഥന നടത്തിയപ്പോള് വീട്ടുകാര് ഇത്തവണ സമ്മതിച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു സ്വന്തം മകനെക്കാള് സ്നേഹമുള്ള ഒരു മരുമകനെ ആ സ്നേഹമയി ആയ ഉമ്മയ്കു കിട്ടി. വിവാഹത്തിനുള്ള എല്ലാ ചിലവും സ്വയം വഹിച്ചു റഹിം സുബൈദയെ വിവാഹം കഴിച്ചു. പക്ഷെ ഇത്രയൊക്കെ ആയിട്ടും റഹിമിനു മലയാളം തീരെ അറിഞ്ഞുകൂട. സുബൈദ പറയും ഒരു കണക്കിനു അതു നല്ലതാണു. ഇയാളെ ചിലപ്പോല് രണ്ടു ചീത്ത പറയാമല്ലോ എന്നു. ആ ഉമ്മ മരിക്കുന്നതുവരെ എല്ലാ വര്ഷവും റമദാനു റഹീമും സുബൈദയും കുട്ടികളുമായി വന്നുകൊണ്ടിരുന്നു, ഉമ്മയുടെയും സഹോദരങ്ങളുടെയും കൂടെ പെരുനാള്‍ ആഘോഷിക്കാന്‍. പണ്ടൊക്കെ മാസത്തിലൊരിക്കല് എങ്കിലും ഫോണ് വിളിച്ചിരുന്നു. ഇന്നും വനിതയും മാത്രുഭൂമി വാരികയും പതിവായി പോസ്റ്റില് വരുത്തുന്നുണ്ടു. അതു മാത്രമാണു ഇന്നു കേരളവുമാ യുള്ള ബന്ധം.

ഞങ്ങളെ കണ്ടപ്പോള് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് വയ്യ, ഞങ്ങള്ക്കും അദനയില് ആറുമാസമായിട്ടും മലയാളം സംസാരിക്കാന് ഞങ്ങള്‍ തമ്മിലല്ലാതെ ഒരാളെ കിട്ടിയതില് ശ്രീമതിക്കു സന്തോഷമായി. ഷോപ്പിങ്ങിനു സുബൈദ വലിയ സഹായമായിരുന്നു. സാധനങ്ങള്ക്ക് നമ്മുടെ രീതിയില് വില പേശാനും മറ്റും അവള് പഠിപ്പിച്ചു കൊടുത്തു.

സുബൈദയ്കും റഹീമിനും മിടുക്കികളായ രണ്ടു പെണ്കുട്ടികളാണുള്ളതു. തനി തുര്കിഷ് സുന്ദരികള്. ഇളയവള്കു സുഹറ്രയുടെ ഇന്ത്യന് നിറം കിട്ടിയെന്നു മാത്രം. മൂത്തവള്കു ഇന്ത്യന്‍ രീതികളോടു താല്പര്യം കാണിക്കുന്നുണ്ടു. ഇന്ത്യയില് വരണമെന്നും ഉമ്മായുടെ നാടു കാണണമെന്നും ആഗ്രഹമുണ്ടു. മൂന്നു നിലയുള്ള ഒരു ഫ്ലാറ്റിലാണു സുബൈദയും കുടുംബവും താമസി ക്കുന്നതു. താഴത്തെ നിലയില് അവരുടെ അച്ഛനും അമ്മയും. മുകളില് റഹിമിന്റെ സഹോദരിയും. തുറ്കിഷ് രീതിയിലാണു വീടു അലങ്കരിച്ചിരിക്കുന്നതു. മലയാളിത്തം ഒട്ടും ഇല്ല. ഭക്ഷണ രീതികളും അവിടുത്തെ തന്നെ. സുബൈദയെ ഇപ്പോള് കണ്ടാല് മലയാളി ആണെന്നു തോന്നുകയേ ഇല്ല. അല്പം ഇരുണ്ടു തടിച്ചു മുടി ബോബ്ബു ചെയ്തിരിക്കുന്നു. യൂറോപിയന് വസ്ത്റധാര ണവും കൂടി ആയപ്പോള് തികഞ്ഞു. അവരുടെ ഒരു പഴയ കാറില് ആണു ആദ്യം ഞങ്ങളുടെ വീട്ടില് വന്നതു. ഡ്രൈവിങ് അറിയാമെങ്കിലും ഭര്ത്താ്വാണു കാറ് ഓടിച്ചതു. ഞങ്ങള് അവരുടെ വീട്ടിലും പോയി. റഹിമിന്റെ ഉമ്മായും വാപ്പായും സുബൈദയെ വളരെ സ്നേഹപൂര്‍വം കരുതുന്നു. വിദേശിയാണെന്ന യാതൊരു സംശയവുമില്ല. സ്നേഹക്കുറവും ഇല്ല. സുബൈദ അക്കാര്യത്തില്‍ വളരെ ഭാഗ്യവതിയാ ണെന്നു പറഞ്ഞു. ഇത്ര ദൂരം അന്യനാട്ടില് സ്വന്തം അമ്മയെയും അച്ഛനെയും പോലെ സ്നേഹിക്കുന്ന അമ്മായി അമ്മയും അമ്മായി അച്ചനും.

റഹീം സൌദിയില് ഒരു മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്യുന്നു. ആറുമാസം ജോലി ചെയ്തു ആവശ്യത്തിനു പൈസയുമായി വരും. ആറുമാസം കഴിയുമ്പോള്‍ (അഥവാ പൈസ തീരുമ്പോള് എന്ന് സുബൈദ) തിരിച്ചു പോകും. വീണ്ടും കാടാറുമാസം, വീടാറുമാസം. വളരെ സന്തോഷമായി കഴിയുന്ന കുടുംബം. നാട്ടില് നിന്നു തെങ്ങും വാഴയും മറ്റും കൊണ്ടുവന്നു വച്ചു എങ്കിലും കാലാവസ്ഥ പിടിക്കാ ത്തതുകൊണ്ടു അവ വളര്ന്നില്ല എന്നു അവള് ഖേദപൂ ര്‍വം പറഞ്ഞു, പക്ഷേ സുബൈദയുടെ ജീവിതം ഐശ്വര്യപൂര്‍വം വളര്ന്നു പന്തലിച്ചിരിക്കുന്നു. 

(കടപ്പാട്: ശ്രീമതിയുടെ ഡയറിക്കുറിപ്പുകള്‍ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ